സ്വര്‍ണക്കടത്ത്: മലബാര്‍ ഗോള്‍ഡ് സീല്‍ ചെയ്തു!
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസിലെ സ്വര്‍ണം നല്‍കിയത് പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ മലബാര്‍ ഗോള്‍ഡിനെന്ന് മൊഴി. ഇതേ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോട് റാം മോഹന്‍ റോഡിലെ ഹെഡ് ഓഫീസ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് സീല്‍ ചെയ്തതായി റിപ്പോര്‍ട്ട്. ചില ഓണ്‍ലൈന്‍ പത്രങ്ങളിലാണ് വാര്‍ത്ത ആദ്യം പുറത്ത് വന്നത്.
കൊച്ചിയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് കോഴിക്കോട്ട് എത്തി നടപടിയെടുത്തത് എന്നറിയുന്നു. മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് പരിശോധിച്ചതിന് ശേഷമാണ് സീല്‍ ചെയ്തത്. മലബാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഷറഫിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടും ഉണ്ട്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയില്‍ ആയ ഷഹബാസ് ആണ് നിര്‍ണായക മൊഴി നല്‍കിയത്. 10 കിലോ ഗ്രാം സ്വര്‍ണം മലബാര്‍ ഗോള്‍ഡിന് വേണ്ടി കടത്തി എന്നായിരുന്നു ഷഹബാസിന്റെ മൊഴി.
ഷഹബാസിന്റെ കയ്യില്‍ നിന്ന് 10 കിലോ സ്വര്‍ണം വാങ്ങിയിട്ടുണ്ട് എന്ന കാര്യം മലബാര്‍ ഗ്രൂപ്പ് ഡയറ്കടര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കള്ളക്കടത്ത് സ്വര്‍ണം ആണ് എന്നറിഞ്ഞുകൊണ്ടല്ല അത് വാങ്ങിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത് എന്നാണ് വിവരം. ഷഹബാസ് കള്ളക്കടത്തികാരനാണെന്ന കാര്യം അറിയില്ലായിരുന്നു എന്നും അഷറഫ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഷഹബാസില്‍ നിന്ന് മാത്രമല്ല നബീലില്‍ നിന്നും ഫയാസില്‍ നിന്നും മലബാര്‍ ഗോള്‍ഡ് കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിട്ടുണ്ട് എന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ടത്രെ. ഈ സാഹചര്യത്തിലാണ് മലബാര്‍ ഗോള്‍ഡിന്റെ ഹെഡ് ഓഫീസ് സീല്‍ ചെയ്തത് എന്നാണ് വിവരം.
മലബാര്‍ ഗോള്‍ഡ് മാത്രമല്ല കോഴിക്കോട്ടെ മറ്റൊരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പം കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.












Click it and Unblock the Notifications