ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത്; പിന്നിൽ മൂന്നു പേർ: ഒരാൾ സിനിമാ നിർമ്മാതാവ്
കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇതിൽ ഒരാൾ സിനിമ നിർമ്മാതാവാണ്. മൂവരും ചേർന്ന് ആണ് സ്വർണ കളളക്കടത്തിന് പണം മുടക്കിയത് എന്ന് കസ്റ്റംസ് അന്വേഷണത്തിന് പിന്നാലെ അറിയിച്ചു.
സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിൽ ആയത്.
കേസിൽ ഉൾപ്പെടുന്ന തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ നഗരസഭയിലെ കരാറുകാരൻ ആണ്. ഇതുവഴി കിട്ടിയ പണം വിദേശത്ത് നിന്നും സ്വർണം വാങ്ങുന്നതിന് ഉപയോഗിച്ചു എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.

അതേസമയം, ബംഗളൂർ, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കും ഇതിന്റെ അമ്പേഷണം ആരംഭിച്ചു. പ്രതികൾ ഇതിന് മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി കസ്റ്റംസ് സംശയിക്കുന്നു. എന്നാൽ, സിനിമാ നിർമ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകനാണ് സിറാജുദ്ദീൻ.
Recommended Video


ഇയാൾക്ക് സ്വർണ്ണ കടത്തിയതിൽ പങ്കുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു വീട്ടിൽ റെയ്ഡ് നടന്നത്. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ. ഇറച്ചിവെട്ട് യന്ത്രത്തിന് ഉളളിൽ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തി എന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് ആയിരുന്നു കസ്റ്റംസിന്റെ റെയ്ഡ് നടന്നത്. ഇക്കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ഇറച്ചി കട്ടിംഗ് യന്ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ ഇന്നലെ റൈഡ് നടന്നത്.

കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇബ്രഹിം കുട്ടിയുടെ മകന് കള്ളക്കടത്ത് കേസുകളിൽ പങ്കുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഉടൻ തന്നെ വീട്ടിൽ പരിശോധനയ്ക്ക് വേണ്ടി എത്തി. എന്നാൽ, റെയ്ഡ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഇബ്രാഹിം കുട്ടിയുടെ ബന്ധുക്കൾ തട്ടിക്കയറി.
അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം

പതിവിൽ നിന്നും വിപരീതമായ രീതിയിലെ സ്വർണ്ണക്കടത്തായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. ഇറച്ചി വെട്ടുന്ന യന്ത്രത്തിന് ഉള്ളിൽ വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പ്രതികളിൽ നിന്നും കസ്റ്റംസ് 232 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന് എതിരെ കസ്റ്റംസ് അന്വേഷണം നടത്തിയിരുന്നു. ഇത് വാങ്ങാൻ എത്തിയ നകുൽ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയർമാന്റെ മകൻ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ പരിശോധന നടന്നത്.

ഈ സ്ഥാപനത്തിന്റെ പേരിൽ നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പുണ്ട് ഉണ്ടായതായാണ് കസ്റ്റംസ് വിലയിരുത്തൽ. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട നടന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിൽ നിന്നും 850 ഗ്രാം സ്വർണം ആയിരുന്നു പിടികൂടിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. എന്നാൽ, അടുത്ത കാലത്തായി നിരവധി കേസുകൾ ആണ് കസ്റ്റംസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പിടി കൂടുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications