Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വെറുതെ വേണ്ട, ഒരു കിലോയ്ക്ക് 1.5 ലക്ഷം: സ്വര്‍ണക്കടത്തുകാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം

gold

കോഴിക്കോട്: കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ സ്വര്‍ണവേട്ടനയാണ് നടന്നത്. 1.1 കോടി രൂപയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ വിവിധ കേസുകളിലാണ് മൂന്ന് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. താമരശേരി സ്വദേശി റാഷിക്, മലപ്പുറം സ്വദേശി മുനീര്‍, വടകര സ്വദേശ സെര്‍ബീല്‍ എന്നിവരാണ് അറസ്റ്റിലായത്.

ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റാഷിക് കോഴിക്കോട്ടേക്ക് എത്തിയത്. ഇയാളില്‍ നിന്ന് 1066 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്‌പൈസ് ജെറ്റിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ പാമ്പോടന്‍ മുനീറില്‍ നിന്ന് 1078 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് പേരും ക്യാപ്‌സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ സെര്‍ബീലില്‍ നിന്നാണ് വിദേശ കറന്‍സി പിടിച്ചെടുത്തത്. 2585 ഒമാന്‍ റിയാലും 1035 കുവൈത്തി ദിനാറുമാണ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കൈവശം മതിയായ രേഖകളില്ലായിരുന്നു. അതേസമയം, ഈ വര്‍ഷം മാത്രം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവേട്ടയാണ് കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്നും ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം മാര്‍ച്ച് 15ന് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

ഇതൊക്കെ കഴിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ്; കേരളത്തില്‍ എത്തിയാല്‍ കഴിക്കേണ്ട നാല് വിഭവങ്ങള്‍

ദിവസേന ഇത്തരത്തിലുള്ള വലിയ സ്വര്‍ണവേട്ടയാണ് കരിപ്പൂരില്‍ നടക്കുന്നത്. ഈ സ്വര്‍ണ വേട്ടയില്‍ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. 12 ഓളം കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട് . അതേസമയം, സ്വര്‍ണം കടത്തുന്നവരെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് ഇപ്പോള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് കസ്റ്റംസ്.

ഒരു കിലോ സ്വര്‍ണത്തെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി പ്രഖ്യാപിച്ചത്. സ്വര്‍ണം കടത്തുന്നവരെ കുറിച്ചുള്ള വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ രസഹ്യമായി സൂക്ഷിക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തടയുന്നതിന് വേണ്ടിയാണ് കസ്റ്റംസിന്റെ ഈ നിര്‍ണായക തീരുമാനം. രഹസ്യ വിവരം അറിയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0483 - 2712369 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+