Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവർ അറിയാൻ...കൃഷ്ണരാജിനെതിരെ പരാതി കൊടുത്ത അഭിഭാഷകൻ പറയുന്നു

തൃശൂ‍‍ർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ പുതിയ വെളിപ്പെടുത്തലുകൾക്കും രഹസ്യമൊഴിക്കും പിന്നാലെ കേസ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന രഹസ്യമൊഴിനൽകിയതും മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരൺ എന്നയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ വലിയതലത്തിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. അതിനിടയിലാണ് സ്വപ്‌നയുടെ വക്കീലിനെതിരെ കേസെടുക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിര വീണ്ടും വിമർശനം വന്നു.

ഇപ്പോൾ കൃഷ്ണ രാജിനെതിരെ കേസെടുത്ത സംഭവത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇയാൾക്കെതിരെ പരാതി നൽകിയ അഭിഭാഷകൻ വി.ആർ.അനൂപ്. സ്വപ്‌ന കേസ് വിവാദമാകുന്നതിന് മുമ്പ് തന്നെ കൃഷ്ണ രാജിനെതിരെ താൻ പരാതി നൽകിയിരുന്നുവെന്ന് അനൂപ് വ്യക്തമാക്കി.

swapna

'അപ്പോള്‍ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി?'; വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍

1


ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഇപ്പോൾ സ്വപ്ന സീനിൽ വന്നത് കൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട് . എന്തായാലും സ്വപ്നയുടെ കേസ് വെച്ച്, ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനിൽക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും, സംഘികളുടെ മാത്രമല്ലാ, സർക്കാറിന്റേയും.

കെഎസ്ആർടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്നാണ് കേസ്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉടനുണ്ടാകുമെന്നാണ് സൂചന.

ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍

2

സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജിനെതിരെ കഴിഞ്ഞദിസമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെ എസ് ആർ ടി സി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കേസ്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട് . കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വിആർ പരാതി നൽകിയത്.
2


'യൂണിഫോമിന് പകരം മതവേഷത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു' എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര എന്ന് തുടങ്ങുന്ന കുറിപ്പാണ് കൃഷ്ണരാജ് പങ്കുവെച്ചത്.
കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം എന്നാണ് കൃഷ്ണ രാജ് ഫേസ്ബുക്കിൽ പറഞ്ഞത്.

4


എന്നാൽ ഈ ഡ്രൈവർ യൂണിഫോം ധരിച്ചായിരുന്നു വാഹനം ഓടിച്ചത്. ഇക്കാര്യത്തിൽ കെ എസ് ആർ ടി സി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

5

ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24 ന് തിരുവനന്തപുരം - മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. കെ എസ് ആർ ടി സി. വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+