Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്പോള്‍ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി?'; വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ രഹസ്യമൊഴി കൊടുത്തതിന് പിന്നാലെ കേസ് വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധത്തിനിടെ സംഘര്‍ഷ സാധ്യതയുള്ളത് കൊണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പരിപാടിയില്‍ കറുത്ത് മാസ്‌കിന് വിലക്കുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

Swapna Suresh

ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍

1

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബക്കില്‍ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ പരിഹാസം.'അപ്പോള്‍ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി' എന്ന കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പങ്കുവെച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്‍ സുരക്ഷായാണ് ഒരുക്കിയിരിക്കുന്നത്.

2

അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. പോലീസിന് ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നുു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക്ക് ധരിച്ച് എത്തിയവരോട് അത് ഊരി മാറ്റാന്‍ കോട്ടയത്തെയും എറണാകുളത്തെയും പരിപാടികളില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

3


ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. കറുത്ത മാസ്‌ക്കിന് വിലക്ക് ഇല്ലെന്നും പോലീസിനോട് ഇത് പരിശോധിക്കണം എന്നോ പിടികൂടാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ച് എത്തിയ ട്രാന്‍സ്ജെന്റേഴ്സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

4


പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ സംഘാടകര്‍ തടഞ്ഞതും വിവാദമായിരുന്നു. മാസ്‌ക് നിര്‍ബന്ധിച്ച് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. പരിപാടിയുടെ പൊതു പ്രോട്ടോക്കോള്‍ പാലിക്കണമെന്നായിരുന്നു സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുത്തപ്പോഴും കറുത്ത മാസ്‌ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

5


കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിയില്‍ ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നു. വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിന് സമീപം വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തി.

6


രഹസ്യമോഴിക്ക് പിന്നാലെയും മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സ്വപ്‌ന ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്റെ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കു വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്വപ്‌ന പറഞ്ഞത്. ഇരുവരും തമ്മിലുള്ള സംഭാഷണവും സ്വപ്‌ന പുറത്തുവിട്ടിരുന്നു. എന്നാല്‍, സ്വപ്‌നയുടെ ആരോപണങ്ങള്‍ തഴ്‌ഴി ഷാജ് കിരണും രംഗത്തെത്തി. താന്‍ സ്വപ്‌നയുടെ സുഹൃത്താണെന്നും മുഖ്യമന്ത്രിയെ അറിയില്ലെന്നും ഷാജ് കിരണ്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+