ആ നിമിഷം എല്ലാം അവസാനിച്ചുവെന്ന് കരുതി, അഭിലാഷ് ടോമിയുടെ ജീവിതം പറഞ്ഞ് പിതാവ്
കൊച്ചി: അഭിലാഷ് ടോമി, മലയാളികളുടെ ആകെ അഭിമാനമാണ് ആ പേര്. ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ലോകത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തില്‍ ഇതൊരു ചെറിയ നേട്ടമല്ല. 2022 സെപ്റ്റംബറിലാണ് ഈ മത്സരം തുടങ്ങിയത്. ശനിയാഴ്ച്ചയാണ് അഭിലാഷിന്റെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.
ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും, ഏഷ്യക്കാരനും അഭിഷാഷ് ടോമിയാണ്. ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനില്‍ നിന്നാണ് അഭിലാഷ് യാത്ര തുടങ്ങിയത്. നോര്‍ത്ത് അത്‌ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതേസമയം അഭിലാഷിന്റെ ജീവിതം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് പറയുകയാണ് പിതാവ്.

തന്റെ മകന്‍ ഗോള്‍ഡ് ഗ്ലോബ് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്ന് പിതാവ് ടോമി വല്ലിയാറ പറയുന്നു. ഏത് പൊസിഷനില്‍ മകന്‍ ഫിനിഷ് ചെയ്താലും പ്രശ്‌നമില്ലായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നു, അവന്‍ പണത്തിനായി വീണ്ടും പലരോടും ചോദിക്കുമായിരുന്നു, കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്യുമായിരുന്നു എന്ന് ടോമി തമാശ രൂപത്തില്‍ പറയുന്നു.
കാരണം മകന്റെ മത്സരം അത്തരത്തിലായിരുന്നുവെന്ന് പിതാവ് പറയുന്നു. മകന്റെ യാത്രയുടെ അപ്‌ഡേറ്റുകള്‍ എപ്പോഴും പരിശോധിക്കാറുണ്ടായിരുന്നു. അതിപ്പോള്‍ അര്‍ധരാത്രിയായാലും പുലര്‍ച്ചെയായാലും വിവരങ്ങള്‍ അറിയുന്നുണ്ടായിരുന്നുവെന്നും ടോമി പറഞ്ഞു.
മകന്റെ യാത്ര തന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കാരണം സമുദ്രങ്ങള്‍ എങ്ങനെയാണെന്ന് എനിക്കറിയാം. ഇന്നത് ശാന്തമായിരിക്കും. എന്നാല്‍ നാളെ കലുഷിതമായിരിക്കുമെന്ന് ടോമി പറയുന്നു. ആദ്യമായി അഭിലാഷ് യാത്ര തിരിച്ചതിനെ കുറിച്ചും പിതാവ് ഓര്‍ത്തെടുത്തു. അന്ന് നവി മുംബൈയിലെ ഉറാനിലായിരുന്നു ഞാന്‍. പായ്ക്കപ്പലില്‍ ഒരാള്‍ സഞ്ചരിക്കുന്നത് എന്റെ ഭാര്യ കണ്ടിരുന്നു. അഭിലാഷ് വന്നപ്പോള്‍ ഞങ്ങള്‍ അക്കാര്യം ചോദിച്ചു.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
അതൊരു തെര്‍മോക്കോളില്‍ നിര്‍മിച്ച ബോട്ടായിരുന്നു. വളരെ ഭയപ്പെട്ടാണ്, താനാണ് അതില്‍ സഞ്ചരിച്ചിരുന്നതെന്ന് അഭിലാഷ് പറഞ്ഞത്. അന്ന് ആറാം ക്ലാസിലായിരുന്നു അഭിലാഷ്. ഏഴ് വയസ്സ് മുതല്‍ കൊച്ചിയിലെ സെയിലിംഗ് ക്ലബിലായിരുന്നു പിന്നീട് അഭിലാഷിന്റെ പരിശീലനം.
അവിടെയുള്ള മാനേജര്‍ അഭിലാഷിന്റെ പ്രയത്‌നത്തെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അവനെ പരിശീലിപ്പിച്ചത്. ആദ്യം ചെറിയ ബോട്ടിലും പിന്നീട് വലിയ ബോട്ടിലേക്കും പരിശീലനം മാറ്റുകയായിരുന്നു. അഭിലാഷിന് എപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതായിരുന്നു ഇഷ്ടം. മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ അവന് പ്രിയപ്പെട്ടതായിരുന്നു. അതുപോലെയായിരുന്നു അവന് യാത്രകള്‍. വലിയ വായനക്കാരന്‍ കൂടിയാണ് അഭിലാഷ്.
ഉപനിഷത്തുകളും, രാമായണവുമെല്ലാം അവന്‍ വായിച്ചിരുന്നു. അന്ന് വിന്‍ഡ് വെയ്ന്‍ തകര്‍ന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു. അന്ന് അഭിലാഷിന്റെ എല്ലാ സ്വപ്‌നവും അവസാനിച്ചതായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ അവന്‍ അതിനെല്ലാം മറികടന്ന് വന്നു. പ്രതിരോധ മേഖലയിലെ അവന്റെ കരുത്ത് അവന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. പഠിക്കുന്ന കാലം മുതലേ മത്സരം അവന് വലിയ ഇഷ്ടമായിരുന്നുവെന്നും പിതാവ് പറഞ്ഞു.












Click it and Unblock the Notifications