സർക്കാർ ജീവനക്കാർക്ക് ആ ഭാഗ്യം കൈവരുമോ? അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി! നിർണായക യോഗം ചേരുന്നു
തിരുവനന്തപുരം: ഏറെക്കാലമായി കേരളത്തിലെ സർക്കാർ ജീവനക്കാർ ഉന്നയിക്കുന്ന അവധി ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ നിർണായക യോഗം വിളിച്ചു ചേർത്ത് ചീഫ് സെക്രട്ടറി. സർക്കാർ ജീവനക്കാരുടെ അവധി ആഴ്‌ചയിൽ രണ്ട് ദിവസമായി ഉയർത്താനും അഞ്ച് ദിവസത്തെ ജോലിയായി ചുരുക്കാനുമുള്ള ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഇതിൽ നേരത്തെ പല കോണുകളിൽ നിന്ന് ചർച്ചയ്ക്കുള്ള സാധ്യതകളും തേടിയിരുന്നു.
പലതവണ ഇതിനെ കുറിച്ച് ചർച്ചകൾ ഉയർന്നെങ്കിലും പിന്നീട് അവയെല്ലാം നിലയ്ക്കുകയായിരുന്നു. അതിനിടയിലാണ് വിഷയം ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി ഇപ്പോൾ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ഫെബ്രുവരി ആറ് വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് സർവീസ് സംഘടനകളുടെ യോഗം ചേരുക. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. നേരത്തെ പ്രവൃത്തി ദിവസം അഞ്ചായി കുറക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാർ പണിമുടക്ക് അടക്കം നടത്തിയിരുന്നു.
അതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരുടെ അവധി വർധിപ്പിക്കണം എന്ന ആവശ്യവും സജീവമായി ഉയരുന്നത്. ഏറെക്കാലമായി ഇത് സംബന്ധിച്ച് സർവീസ് സംഘടനകൾ സർക്കാരിനെ നിരന്തരം ആവശ്യം അറിയിച്ചു വന്നിരുന്നു. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്‌തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് യോഗം ചേരാൻ തീരുമാനിച്ചത്.
പകരം ഒരു മണിക്കൂർ അധിക ഡ്യൂട്ടി
ആഴ്‌ചയിൽ പ്രവൃത്തി ദിവസം അഞ്ചായി കുറക്കുമ്പോൾ പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് പ്രധാനമായും ഉയരുന്ന ബദൽ നിർദ്ദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല, അതിനോട് സംഘടനകൾക്ക് അനുകൂല നിലപാടാണ് താനും. എങ്കിലും ഇത് നടപ്പിലാക്കുമ്പോൾ വേറെയും ചില വെല്ലുവിളികൾ അവർക്ക് മുന്നിലുണ്ട്.
ആഴ്‌ചയിലെ അവധി കൂട്ടുമ്പോൾ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ അതിനെ ശക്തമായി എതിർക്കുകയാണ് ജീവനക്കാർ. ഇത് അധിക ജോലിഭാരം അടിച്ചേൽപിക്കും എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ആയിരിക്കും സർവീസ് സംഘടനകളുടെ യോഗത്തിൽ ചർച്ചയാവുക.
അതിനിടെ പ്രവൃത്തി ദിനം കുറയ്‌ക്കുമ്പോൾ അത് പൊതുജനങ്ങളെ ബാധിക്കാതെ എങ്ങനെ പ്രാവർത്തികമാക്കി കൊണ്ട് പോകും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. നിലവിൽ ഒരുവിധം എല്ലാ പൊതു അവധികളും സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേ ആഴ്‌ചയിൽ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കും എന്നാണ് ഓർ വിഭാഗം ആളുകൾ ഉന്നയിക്കുന്ന ആക്ഷേപം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications