Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു

കൊച്ചി: മലയാളികൾക്ക് എന്നും കെഎസ്ആർടിസി ഒരു വികാരമാണ്. മാത്രമല്ല മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ പേരും യാത്രക്കായി ആശ്രയിക്കുന്നത് കെഎസ്ആർടിസിയെ തന്നെയാണ്. പറഞ്ഞുവന്നത് അത്തരത്തിൽ കെഎസ്ആർടിസി കൊച്ചിക്കാർക്കും പ്രിയമാണെന്നാണ്. എന്നാൽ കഴിഞ്ഞ കുറേ കാലമായി കൊച്ചിക്കാർക്ക് ഇക്കാര്യത്തിൽ ശനിദശ ആയിരുന്നു. ജീർണിച്ച അവസ്ഥയിലുള്ള കെഎസ്ആർടിസി സ്‌റ്റാൻഡ്‌ തന്നെയായിരുന്നു ഇതിന് കാരണം.

ഇപ്പോഴിതാ കൊച്ചി നഗരനിവാസികളെ തേടി സന്തോഷ വാർത്ത വന്നിരിക്കുകയാണ്. എറണാകുളത്തെ പഴയ കെഎസ്ആർടിസി സ്‌റ്റാൻഡ്‌ നവീകരണം പൂർത്തിയാക്കി അത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുകയാണ്. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്റെ ഉദ്ഘാടനവും കാരിക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ ബസ് ടെർമിനലിന്റെ ശിലാസ്ഥാപനവും മാർച്ച് 6നായിരിക്കും നടക്കുക. ഇരു പദ്ധതികളും യാത്രക്കാർ പ്രതീക്ഷയോടെയാണ് കാണുന്നത്.

ernakulam old ksrtc bus stand

മഴ പെയ്‌താൽ മുങ്ങിപ്പോവുന്ന നിലവിലെ കെഎസ്ആർടിസി സ്‌റ്റാൻഡ്‌ നവീകരണം തന്നെയാണ് ഇതിലെ ഏറ്റവും പ്രധാന കാര്യം. കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ ആളുകൾ ഇതിൽ നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. മാർച്ച് 6 രാവിലെ 11ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നവീകരിച്ച കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഉദ്ഘാടനം ചെയ്യും. പുതിയ ബസ് ടെർമിനലിന്റെ ശിലാസ്ഥാപനം ധനമന്ത്രി കെഎൻ ബാലഗോപാൽ ആയിരിക്കും നിർവഹിക്കുക.

ഇതോടെ കൊച്ചിക്ക് ശാപമോക്ഷം കൈവന്നിരിക്കുകയാണ്. എംഎൽഎ ഫണ്ടും സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് ഒരു കോടി 88 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ ബസ് സ്‌റ്റാൻഡിന്റെ നവീകരണം പൂർത്തിയാക്കിയത്. 77.70 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നാണ് അനുവദിച്ചത്. ബിപിസിഎൽ ഒരു കോടി രൂപയും ജിയോജിത് 12 ലക്ഷം രൂപയും സിഎസ്ആർ ഫണ്ടായി വിനിയോഗിക്കുകയും ചെയ്‌തു.

നേരത്തെ മഴ പെയ്‌താൽ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഇവിടെ യാത്രക്കാരെ കാര്യമായി തന്നെ വലച്ചിരുന്നു. എന്നാൽ അതിനുള്ള പരിഹാരം നവീകരണത്തിൽ നടപ്പാക്കിയിട്ടുണ്ട്. ബസ് സ്‌റ്റാൻഡിന്റെ പ്രതലം ഉയർത്തി, പരിസരത്തു നിന്നു വെള്ളം ഒഴുകിപ്പോകാൻ ചുറ്റും കാനയും നിർമ്മിക്കുകയാണ് ചെയ്‌തത്‌. വിവേകാനന്ദ തോട്ടിൽ നിന്ന് മഴയിൽ അഴുക്കും മാലിന്യവും സ്‌റ്റാൻഡ് പരിസരത്തേക്ക് കയറാത്ത വിധം തോടിന്റെ വശത്ത് ചുറ്റുമതിലും നിർമ്മിച്ചു.

ഇവിടെ ഒരു ഭാഗത്ത് ഭിന്നശേഷിക്കാർക്കായി റാംപും ഒരുക്കിയിട്ടുണ്ട്. ബസുകൾ നിർത്തിയിടുന്ന കിഴക്കു വശത്ത് ഓരോ തൂണുകൾക്കും ഓരോ നമ്പർ നൽകി ബസുകൾക്ക് നിശ്ചിത സ്ഥലം ക്രമീകരിച്ചു. എൻജിഒ സുലഭിന്റെ സഹായത്തോടെയാണ് ശുചിമുറി കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മാത്രമല്ല കെട്ടിടത്തിനുള്ളിലെ മുറികൾ വാടകയ്ക്ക് നൽകാനുള്ള നടപടികളും പൂർത്തിയായി.

കൂടാതെ പല യാത്രക്കാരും ഉന്നയിച്ചിരുന്ന പ്രധാന പ്രശ്‌നമായ വെളിച്ചക്കുറവ് അടക്കമുള്ള അസൗകര്യങ്ങൾ പരിഹരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനായി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു ചുറ്റും വൈദ്യുതി വിളക്കുകൾ‍ സ്ഥാപിക്കുകയാണ് ചെയ്‌തത്‌. പഴയ കെഎസ്ആർടിസി സ്‌റ്റാൻഡിന്റെ അവസാനഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ് ഇപ്പോൾ.

പുതിയ കെഎസ്ആർടിസി ടെർമിനൽ എപ്പോൾ?

എറണാകുളം കാരിക്കാമുറിയിൽ പുതിയ ആധുനിക സൗകര്യങ്ങളോട് കൂടിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ആദ്യഘട്ടത്തിന് കേരള സർക്കാർ 2026 ഫെബ്രുവരിയിൽ 13 കോടി രൂപ വകയിരുത്തിയിരുന്നു. അതിന്റെ ശിലാസ്ഥാപനമാണ് മാർച്ച് ആറിന് നടക്കുക. വെള്ളപ്പൊക്ക പ്രതിരോധ ശേഷിയുള്ള ഉയർന്ന കെട്ടിടവും സ്വകാര്യ-കെഎസ്ആർടിസി ബസുകൾക്കുള്ള സംയോജിത ആധുനിക സൗകര്യങ്ങളും പദ്ധതിയിൽ ഒരുക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+