കൊച്ചിക്കാർക്ക് നല്ല വാർത്ത; പുതിയ കെഎസ്ആർടിസി ടെർമിനലിന് കരാറാവുന്നു, ഏറ്റെടുക്കാൻ സിഡ്കോ
കൊച്ചി: മാസങ്ങൾ നീണ്ട കാലതാമസത്തിന് ശേഷം എറണാകുളത്തെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ കാര്യത്തിൽ ആശ്വാസ വാർത്ത. പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണത്തിനുള്ള ടെൻഡർ സംസ്ഥാന സർക്കാർ ഏജൻസിയായ സിഡ്‌കോയ്ക്ക് നൽകിയതോടെയാണ് ഇത്. ടെർമിനലിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ഒരു മാസത്തിനകം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ പിഡബ്ല്യുഡിയും കരാറുകാരനും കരാർ ഒപ്പിടാൻ ഇനിയും ദിവസങ്ങളെടുക്കും. സാങ്കേതിക ബിഡ് സർക്കാർ അംഗീകരിച്ചു. എന്നാൽ സാമ്പത്തിക ബിഡിന് അന്തിമ അനുമതി ലഭിച്ചിട്ടില്ലെന്ന് ഒരു പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ഷെഡ്യൂൾ പ്രകാരം 18 മാസത്തിനകം പണി പൂർത്തിയാക്കണം. കാരിക്കമുറിയിൽ 2.9 ഏക്കറിൽ പുതിയ ബസ് ടെർമിനൽ നിർമ്മിക്കാനാണ് പദ്ധതി.

ഫെബ്രുവരിയിൽ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയെങ്കിലും സാങ്കേതികാനുമതി ലഭിക്കാൻ ഏകദേശം 6 മാസമെടുത്തു.ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിക്ക് 9 കോടി രൂപയാണ് ചെലവ്. നേരത്തെ പദ്ധതിച്ചെലവ് 27 കോടിയായിരുന്നു; എന്നിരുന്നാലും, ഫണ്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആർടിസി വെട്ടിക്കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് ഇരുനില കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയും ബസ് ബേകളുടെ എണ്ണം 33ൽ നിന്ന് 22 ആയി വെട്ടിക്കുറക്കുകയും ചെയ്‌തു. പുതുക്കിയ എസ്‌റ്റിമേറ്റിന് സർക്കാർ അന്തിമ അനുമതി നൽകിയാൽ കരാറുകാരനുമായി കരാർ ഒപ്പിടാം.
കരിക്കമുറിക്ക് സമീപം നിലവിലുള്ള ബസ് സ്‌റ്റേഷൻ ശോച്യാവസ്ഥയിലായിരുന്നു. മോശം ശുചിമുറികളും വിശ്രമ സൗകര്യങ്ങളും വൃത്തിഹീനമായ പരിസരവും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയായിരുന്നു. മാർച്ചിൽ കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ നവീകരണം പൂർത്തിയാക്കിയെങ്കിലും വിവിധ പ്രശ്‌നങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
മധ്യ കേരളത്തിലെ പ്രധാന ഗതാഗത കേന്ദ്രമായി പുതിയ ടെർമിനൽ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ. കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും ടെർമിനലിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. പാർക്കിംഗ് ഏരിയകൾ, ഓഫീസുകൾ, പൊതു ടോയ്‌ലറ്റുകൾ, എയർകണ്ടീഷൻ ചെയ്‌ത പാസഞ്ചർ കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉണ്ടാകും. സ്‌റ്റീൽ ഫാബ്രിക്കേഷൻ രീതിയിലായിരിക്കും ബസ് ബേകൾ നിർമ്മിക്കുക.
കൊച്ചി നഗരത്തിലെത്തുന്ന യാത്രക്കാർ പലരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമായിരുന്നു കെഎസ്ആര്ടിസി ടെർമിനൽ. ദീർഘദൂര യാത്ര നടത്തുന്നവർക്ക് ഉൾപ്പെടെ പ്രയോജനകരമായിരുന്നു ഇത്. എന്നാൽ മോശം അവസ്ഥ കാരണം യാത്രക്കാർ നിരന്തരം പരാതിപ്പെടുന്ന സാഹചര്യമായിരുന്നു. ഇനി അതിന് അറുതിവരുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications
