കൊച്ചി മെട്രോ രണ്ടാംഘട്ടം കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; ട്രാക്കിനുള്ള റെയിലുകൾ എത്തി

കൊച്ചി: നഗരത്തിലെ ഗതാഗത സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചുകൊണ്ട് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള ട്രാക്കുകൾ നിർമ്മിക്കാനുള്ള റെയിലുകൾ എത്തി. ബാലസ്‌റ്റ് ലെസ്സ് ട്രാക്കിന്‌ ആവശ്യമായ 44 കിലോ മീറ്റർ റെയിലുകളാണ്‌ കൊണ്ടുവന്നിരിക്കുന്നത്. ഏകദേശം 2700 മെട്രിക് ടൺ ഭാരം വരുന്നതാണ് ഇവ. ആകെ 2444 റെയിലുകളാണ് ഉള്ളത്. 18 മീറ്റർ നീളമാണ്‌ ഓരോ റെയിലിനും ഉണ്ടാവുക.

ഛത്തീസ്ഗഡ് റായ്‌ഗഡിലുള്ള ജിൻഡാൽ സ്‌റ്റീൽ ലിമിറ്റഡിലാണ് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഹെഡ് ഹാർഡൻഡ് റെയിലുകൾ നിർമ്മിച്ചത്. കെഎംആർഎൽ പ്രതിനിധികൾ, ജനറൽ കൺസൾട്ടന്റായ സിസ്ട്ര, പരിശോധനാ ഏജൻസിയായ റൈറ്റ്സ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മാണ, ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.

kochi metro

ട്രാക്ക് നിർമ്മാണം ടെക്‌സ് മാകോ റെയിൽ എൻഞ്ചിയറിങ്‌ കമ്പനിക്കാണ്. കൂടാതെ പ്രൈം റെയിൽ കമ്പനിയാണ് ട്രാക്ക് രൂപകൽപന ചെയ്യുന്നത്. ട്രാക്ക് സ്ഥാപിക്കാനുള്ള അലൈൻമെന്റ് ഡിസൈനുകളും മുന്നൊരുക്കങ്ങളും പൂർത്തിയായതോടെ മെട്രോ രണ്ടാം പാതയുടെ നിർമ്മാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ 11.2 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുന്നത്. 11 എലിവേറ്റഡ് സ്‌റ്റേഷനുകളാണ് പിങ്ക് ലൈനിൽ ഉൾപ്പെടുന്നത്. പാലാരിവട്ടം, അലിഞ്ചുവട്, വഴക്കാല, പാടമുകൾ, കാക്കനാട് ജങ്ഷൻ, സ്‌മാർട്ട് സിറ്റി തുടങ്ങിയ പ്രധാന സ്‌റ്റേഷനുകൾ ഇതിന്റെ ഭാഗമാണ്.ഇവയുടെ ജോലികൾ അടക്കം പുരോഗമിക്കുകയാണ്.

പിങ്ക് ലൈൻ സർവീസ് ആരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് ഐടി ജീവനക്കാരുടെ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. തിരക്കേറിയ സിവിൽ സ്‌റ്റേഷൻ റോഡിലെ ഗതാഗതക്കുരുക്കിനും ഇത് ആശ്വാസമാകും. കൊച്ചിയിലെ വിവിധ പ്രധാന മേഖലകളെ വേഗത്തിലും സുഗമമായും ബന്ധിപ്പിക്കുന്നതിലും പിങ്ക് ലൈൻ നിർണായക പങ്കുവഹിക്കും.

എന്നാൽ പദ്ധതിയുടെ ഭാഗമായി വിവിധ യൂട്ടിലിറ്റികൾ മാറ്റിസ്ഥാപിക്കുന്നതിലെ സങ്കീർണതകൾ, ഘട്ടംഘട്ടമായുള്ള ഭൂമി കൈമാറ്റം, പുറത്ത് നിന്നുള്ള ഫണ്ടിംഗ് (വായ്‌പ അടക്കം) സംബന്ധിച്ച അനുമതികൾ എന്നിവ കാരണം രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിൽ നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിർണായക പുരോഗതി.

ആദ്യഘട്ടത്തിൽ പിങ്ക് ലൈൻ ഭാഗികമായി ഘട്ടംഘട്ടമായി തുറക്കാനായിരുന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പദ്ധതി. എന്നാൽ ഈ പദ്ധതി പിന്നീട് ഉപേക്ഷിച്ച് മുഴുവൻ പാതയും ഒരുമിച്ച് സർവീസിന് തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 2027 ഓഗസ്‌റ്റോടെ പിങ്ക് ലൈൻ പൂർണമായും കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യം. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പാതയുടെ വിവിധ സംവിധാനങ്ങളുടെ ഏകോപനവും പരിശോധനകളും പൂർത്തിയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma