കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാദാസിന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

Google Oneindia Malayalam News

മലയാളത്തിന്റെ മാധവിക്കുട്ടിക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. മാധവുക്കുട്ടിയുടെ ആത്മകഥയായ എന്‍റെ കഥ പ്രസിദ്ധീകരിച്ച ദിവസമായതിനാലാണ് ഗൂഗിൾ മലയാളത്തിന്റെ ആമിയെ ആദരിച്ചത്.മഞ്ജിത് താപ്പ് എന്ന കലാകാരനാണ് ഈ ഡൂഡിൽ രൂപകല്പന ചെയ്തത്.1973ലായിരുന്നു എന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.

തുറന്നെഴുത്തുകളെ നിശിതം വിമർശിച്ചപ്പോൾ നിലപാടുകള്‍ മാറ്റാത്ത കമലാദാസ് എന്നും മലയാളത്തിന്‍റെ സാഹിത്യ സാംസ്കാരിക ലോകത്ത് വേറിട്ടുനിന്നു.
'ഏത് ഭാഷയിലായാലും എത് വിഭാഗത്തിലുള്ളതായാലും കമലാദാസിന്റെ കൃതികള്‍ക്കും ജീവിതത്തിനും നിര്‍ഭയത്വവും പരിവര്‍ത്തന ശേഷിയുമുണ്ടായിരുന്നു. ഫെമിനിസ്റ്റ് എന്ന പേര് അവഗണിച്ചും വ്യത്യസ്തമായ പേരുകള്‍ സ്വീകരിച്ചും സ്വന്തം നിലയില്‍ ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് അവര്‍' ഡൂഡിലിനെക്കുറിച്ചുള്ള കുറിപ്പിൽ ഗൂഗിൾ പറയുന്നു.

google


തൻരെ ബാല്യവും വിവാഹവും തുടർന്നുള്ള ജീവിതവുമെല്ലാമാണ് എന്റെ കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. സ്ത്രീ എഴുത്തുകാരെ പെണ്ണെഴുത്തുകാരായി മാത്രം ചുരുക്കിയപ്പോൾ കമലാദാസിനെ വേറിട്ടുനിർത്തിയത് അവരുടെ രചനാശൈലിയാണ്.മലയാളത്തില്‍ പുറത്തിറങ്ങിയ 'എന്റെ കഥ' പിന്നീട് ഇംഗ്ലീഷ് ഉള്‍പ്പടെ 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.. തുറന്നെഴുത്തെന്ന പേരിൽ നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

യുവ മലയാള നടിക്കെതിരെ ട്രെയിനിൽ അതിക്രമം; യാത്രക്കാർ നോക്കു കുത്തികൾ... ഒരാൾ അറസ്റ്റിൽ!യുവ മലയാള നടിക്കെതിരെ ട്രെയിനിൽ അതിക്രമം; യാത്രക്കാർ നോക്കു കുത്തികൾ... ഒരാൾ അറസ്റ്റിൽ!

English summary
Google honors Kamaladas in their doodle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X