സുറാബിന് മാധവിക്കുട്ടികമലാസുരയ്യ ചെറുകഥാ പുരസ്‌കാരം
ദുബായ്: പുന്നയൂര്‍ക്കുളം ആര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ മികച്ച ചെറുകഥയ്ക്കുള്ള മാധവിക്കുട്ടി കമലാ സുരയ്യാ പുരസ്‌കാരം എഴുത്തുകാരന്‍ സുറാബിന് ലഭിച്ചു. 'ഒരു ബഷീറിയന്‍ ഗ്രാമം' എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന സുറാബിനെ തേടിയെത്തിയ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് പ്രവാസ എഴുത്തുകാര്‍ വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയകളിലിടക്കം ഏറെ സജീവമായിട്ടുള്ള സുറാബിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പാര്‍ക് നീര്‍മാതളം 2015 പരിപാടിയില്‍ ചലച്ചിത്ര നടനും എഴുത്തുകാരനുമായ മധുപാല്‍ മാധവിക്കുട്ടി കമലാസുരയ്യ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് ഗിരിജന്‍ ഇളയാട്ട്, ജനറല്‍ സെക്രട്ടറി ബിജോയ് ഇംബ്രാങ്ങാട്ടില്‍ ജനാര്‍ദ്ദനന്‍ ഇളയാട്ട്, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications