ഗോപീകൃഷ്ണന് ഒരാഴ്ച്ചത്തേക്കുള്ളത് വയറ് നിറച്ച് കിട്ടിയിട്ടുണ്ട്: പരിഹാസവുമായി പിഎസ് പ്രശാന്ത്
മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയമായിരുന്നു വിവിധ ന്യൂസ് ചാനലുകള്‍ ഇന്നലെ ചർച്ചയ്ക്ക് എടുത്തത്. ഇതില്‍ 24 ന്യൂസ് ചാനലിലെ ചർച്ചയില്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ ഹേമന്തും പങ്കെടുത്തിരുന്നു. രക്ഷാപ്രവർത്തനത്തില്‍ സേനയെ അറിയിക്കുന്നത് അടക്കുള്ള കാര്യങ്ങളില്‍ 'സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയോ'' എന്ന തരത്തിലുള്ള ചോദ്യമായിരുന്നു 24 അവതാരകന്‍ ഗോപീകൃഷ്ണന്‍ ഹേമന്തിനോട് ചോദിച്ചിരുന്നത്.
സൈനികന്‍ കൃത്യയമായ ഉത്തരം നല്‍കിയെങ്കിലും പിന്നീട് സാമാനമായ ധ്വനിയുള്ള ചോദ്യമായിരുന്നു അവതാരകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ ഒരു രീതിക്കെതിരെ നിശിതമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയർന്ന് വരുന്നത്. മാധ്യമങ്ങളുടെ ഈ രീതി ഒരിക്കലും നല്ലതല്ലെന്നാണ് സിപിഎം നേതാവായ പിഎസ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

24 ലെ ഗോപീകൃഷ്ണൻ്റെ ചൊറിച്ചിലിന് എത്ര ക്ലാസിക്കലായിട്ടാണ് കരസേനയ്ക്ക് വേണ്ടി ലെഫ്റ്റനൻ്റ് കേണൽ മറുപടി നൽകിയത്. ഗോപീകൃഷ്ണന് ഒരാഴ്ച്ചേത്തേക്കുള്ളത് വയറ് നിറച്ച് കിട്ടിയിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്കിത് എന്താ പറ്റിയത്. ഇറങ്ങുന്ന എല്ലാ സിനിമയിലേയും കോലും പിടിച്ച് അബദ്ധം പറഞ്ഞ് നിൽക്കുന്ന ഹാസ്യ കഥാപാത്രങ്ങളായി മാധ്യമ പ്രവർത്തകർ അധ:പതിക്കുകയാണ്.
തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ഇങ്ങനെ പോകുകയാണെങ്കിൽ ഇത്തരം മാധ്യമ പ്രവർത്തകരെ പൊതുജനം വഴിയിൽ കൈകാര്യം ചെയ്യുന്ന കാലം അതി വിദൂരമല്ല. 24 മണിക്കൂറും പ്രേക്ഷകരെ പിടിച്ച് നിർത്തുവാനുള്ള എല്ലാം തികഞ്ഞൊരു മസാല പരിപാടിയാക്കി ദയവ് ചെയ്ത് നിങ്ങൾ മാധ്യമ പ്രവർത്തനത്തെ തരം താഴ്ത്തരുത് .. പ്ലീസ്..! എത്രയോ ജീവിതങ്ങൾക്ക് താങ്ങായി മാറേണ്ടതാണ് നിങ്ങളുടെ വാക്കുകൾ. പകരം നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്താ..?

പ്രൊഫഷണൽ കരിയറിൻ്റെ ഡിമാൻഡ് ഉയർത്തുവാനുള്ള വ്യഗ്രതയിൽ കാട്ടിക്കൂട്ടുന്ന "മീഡിയ ടെററിസം"..!
ഇതിൽ തകർന്ന് പൊലിഞ്ഞ് പോകുന്ന ജീവിതങ്ങൾ എത്രയെന്ന് അറിയുമോ നിങ്ങൾക്ക്. ഒരു മണിക്കൂർ മാധ്യമ വിചാരണയിൽപ്പെട്ട് മാനം നഷ്ട്ടപ്പെട്ട് വീട്ടിലിരിപ്പായ എത്രയോ നിരപരാധികളായ പാവങ്ങളുണ്ട്.!
ആ നിരപരാധികളുടെ ജീവിതം പിന്നെ നിങ്ങർ തിരിഞ്ഞ് നോക്കിയിട്ടുണ്ടോ.? ഒരു വരി തിരുത്തി പറഞ്ഞിട്ടുണ്ടോ.? പ്രത്യേകിച്ച് വിഷ്വൽ മീഡിയ..!

ആധുനിക മാധ്യമ പ്രവർത്തനം ''ഇര തേടലായി " മാറുകയാണ്. അന്നത്തെ 24 മണിക്കൂർ നിറയ്ക്കാനുള്ള കേവലമൊരു ഇര തേടൽ.! ഒരു ' ഇര' കഴിഞ്ഞാൽ അടുത്ത 'ഇര'..! റേറ്റിംഗ് കൂട്ടാനുള്ള എന്തെല്ലാം കഥകൾ.. ഉപകഥകൾ.. അപസർപ്പകഥകൾ.. റ്റി എൻ ഗോപകുമാർ ,ഗൗരിദാസൻ നായർ, സണ്ണിക്കുട്ടി എബ്രഹാം,എൻ ആർ എസ്സ് ബാബു ,പി കെ രാജശേഖരൻ, എം സ് മണി ,ലീലാ മേനോൻ അങ്ങനെ ആധുനിക പത്രപ്രവർത്തന രംഗത്തെ എത്രയോ മഹത് വ്യക്തികൾ..
Recommended Video

അവരുടെ ഓരോ വാർത്തകളും ഓരോ ചരിത്രങ്ങളായിരുന്നു. അതിന് മുൻപ് , കേരള പത്രപ്രവർത്തന രംഗത്തെ കുലപതികളും ,ധീര ദേശാഭിമാനികളുമായിരുന്ന സ്വദേശഭിമാനി ബാലകൃഷ്ണപിള്ളയും വക്കം മൗലവിയും ഉൾപ്പെടെ എത്രയോ മഹാരഥൻമാർ. അവരുടെ തൂലികയിൽ പിറന്ന അക്ഷരങ്ങൾ മിന്നൽപ്പിണറായി മാറിയിട്ടുണ്ട് കേരളത്തിൽ. മഹാൻമാരായ മുൻഗാമികളുടെ അക്ഷരക്കരുത്തിൽ ബലപ്പെട്ട് വന്ന ഭരണഘടനയുടെ Fourth Estate നെ നിങ്ങളായിട്ട് തുർന്നും ബലപ്പെടുത്തിയില്ലെങ്കിലും വിരോദമില്ല.. പക്ഷേ "ദുർബ്ബലപ്പെടുത്തരുത് "..!! പ്ലീസ്...
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications