ബിജു രമേശിന്റെ കെട്ടിടം, പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം; തീപ്പിടുത്തം അട്ടിമറിയോ?
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പത്മനാഭ ക്ഷേത്രത്തിന് സമീപം ബിജു രമേശിന്റെ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയാണോ എന്ന് പരിശോധിക്കുന്നു. തിരുവനന്തപുരം അഗ്നിശമന സേന ഡിവിഷന്‍ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. അതീവ സുരക്ഷാ മേഖലയായി പരിഗണിച്ചു വരുന്ന ക്ഷേത്ര പരിസരത്താണ് തീപിടുത്തമുണ്ടായത്. ഇവിടം ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം.

സമീപം
അതീവ സുരക്ഷാസന്നാഹമുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന്‍ നിന്ന് കേവലം 200 മീറ്റര്‍ മാത്രം അകലെ കിഴക്കേ നടയ്ക്ക് അരികിലായിരുന്നു തീപിടുത്തമുണ്ടായത്. അതീവ സുരക്ഷയുണ്ടായിട്ടും ഇവിടെയുണ്ടായ തീപിടുത്തം ഞെട്ടിക്കുന്നതാണ്.

സ്ഥിരീകരിച്ചില്ല
തീപിടുത്തതിന് കാരണം ഇസ്തിരിപെട്ടിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ അത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അട്ടിമറി സാധ്യതകളുണ്ടോ എന്നത് അന്വേഷിക്കും.

സുരക്ഷിതമല്ല
അതീവ സുരക്ഷാമേഖലയായി പരിഗണിച്ചുവരുന്ന ക്ഷേത്ര പരിസരം ഒട്ടും സുരക്ഷിതമല്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തം.

ആളുകളെ ഒഴിപ്പിച്ചു
അഗ്നിബാധയ്ക്ക് പിന്നാലെ ഗോഡൗണില്‍ നിന്ന് വാതക ചോര്‍ച്ചയും ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

രണ്ടാം നിലയില്‍
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലെ തുണിക്കട ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്.

ആര്‍ക്കും പരിക്കില്ല
തീപടരുന്ന സമയത്ത് 15 പേര്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.












Click it and Unblock the Notifications