പെര്‍മിറ്റ് റദ്ദാക്കും വീട്ടുവീഴ്ചയുമില്ല, സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി ഉറപ്പെന്ന് സര്‍ക്കാര്‍
ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. നാലുദിവസമായി തുടരുന്ന സമരം പൊതുജനത്തെ ബുദ്ധിമുട്ടിച്ചെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇനി പെര്‍മിറ്റ് റദ്ദാക്കലടക്കമുള്ള നടപടികളിലേക്ക് പോകുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആദ്യം ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെടും. ഇതില്‍ മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം ഗതാഗത മന്ത്രിക്കും ലഭിച്ചിട്ടുണ്ട്. ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാരും ഗതാഗത മന്ത്രിയും പറയുന്നത്.

പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഓരോ ജില്ലയിലെയും കളക്ടര്‍മാരുമായി ബന്ധപ്പെട്ടായിരിക്കും നോട്ടീസ് നല്‍കുക. മിനിമം ചാര്‍ജ് എട്ടുരൂപയെന്നത് വളരെ കൂടുതലാണെന്ന് സര്‍ക്കാര്‍ പറയുന്നു. വര്‍ധിപ്പിച്ചിട്ടും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയുള്ള ഈ സമരം അനാവശ്യമാണെന്നും ഗതാഗത മന്ത്രി പറഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം സ്വകാര്യ ബസുടമകളുമായി നടന്ന ചര്‍ച്ച പരാജയമായതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. 12 സംഘടനകളുമായിട്ടായിരുന്നു ചര്‍ച്ച. എന്നാല്‍ ചില സ്ഥലങ്ങളില്‍ സമരത്തെ മറികടന്ന് ബസുടമകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications