കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ഭീഷണി കാറ്റില്‍ പറത്തി, സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കുന്നു !!

സര്‍വീസില്‍ തിരികെ എത്തിയപ്പോള്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവിയായിരിക്കെ സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ഡിജിപി സെന്‍കുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാന്‍ പിന്‍വലിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സുരക്ഷ നല്‍കിയത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സെന്‍കുമാറിന്റെ സുരക്ഷാ സംഘത്തിലെ മൂന്നു പേരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചു വിളിച്ചിരുന്നു.

എട്ടു പേരുള്‍പ്പെടുന്ന ബി കാറ്റഗറി സുരക്ഷയായിരുന്നു സെന്‍കുമാറിന് ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇടക്കാലത്ത് പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട സെന്‍കുമാര്‍ സുപ്രീം കോടതി വിധിയിലൂടെയാണ് തിരികെ പ്രവേശിച്ചത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ ദുരന്തം തുടങ്ങിയ കേസുകളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയില്‍ നിന്നായിരുന്നു അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചത്.

TP Senkumar

സര്‍വീസില്‍ തിരികെ എത്തിയപ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെന്കുമാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം തന്നെ സുരക്ഷയ്ക്കായി മൂന്നുപേരെ നിയോഗിക്കുകയായിരുന്നു.

English summary
Government withdrawn security of former DGP Senkumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X