കെഎസ്ആര്‍ടിസിക്ക് 100 കോടി കൈമാറി; സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്ന് ഉപാധി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ സര്‍ക്കാര്‍ കൈമാറി. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ തിരുവനന്തപുരം ട്രഷറി അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. ജീവനക്കാര്‍ക്ക് ശമ്പളവും കുടിശ്ശികയും ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ഇത്രയും തുക കൈമാറിയിരിക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണമായി നടപ്പാക്കണമെന്ന ഉപാധിയോടെയാണ് തുക നല്‍കിയത്. ഓണക്കാലത്തും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്.

കഴിഞ്ഞ ദിവസം പ്രതിസന്ധി പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയിലാണ് പണം നല്‍കാനും ഒറ്റ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാനും ധാരണയായത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ ഭരണകക്ഷികളുടെ തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിലാണ്. ഈ വേളയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി ഏറെ ചര്‍ച്ചയായിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നോട്ടുവച്ച കൂപ്പണ്‍ ഓഫര്‍ ജീവനക്കാര്‍ പൂര്‍ണമായും സ്വീകരിച്ചിരുന്നില്ല. ശമ്പളത്തിന്റെ ഒരു ഭാഗം കൂപ്പണായി നല്‍കാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications