സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളുടെ സ്വീകരണമുറികളായി മാറണം: പാണക്കാട് സാദിഖലി തങ്ങള്‍
മലപ്പുറം: സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണക്കാര്‍ക്ക് സ്വീകരണമുറിയായി മാറുണമെന്നും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിക്കാര്‍ക്ക് സുവര്‍ണ കാലഘട്ടമാണന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ ആരംഭിച്ച നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ പണം രാജ്യത്തെ പൗരന്മാരുടേതാണെന്നും വിജയ് മല്യയും നീരവ് മോഡിയും കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാജ്യത്തെ കൊള്ളയടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.സി നൂറുദ്ദീന്‍ പതാകയുയര്‍ത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാടിനെ മഞ്ഞളാംകുഴി അലി എം.എല്‍.എ ആദരിച്ചു. 'മലപ്പുറം @ വിളിപ്പുറം' ഡയറക്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രകാശനം ചെയ്തു. മുന്‍ മന്ത്രി എന്‍. സൂപ്പി പ്രതിഭകളെ ആദരിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ സംഘടനാ സന്ദേശം നല്കി.

പെരിന്തല്‍മണ്ണയില്‍ നടന്ന സ്റ്റേറ്റ് എംപ്ലോയി സ് യൂനിയന്‍ ജില്ലാ സമ്മേളനം സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന
പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. സാദിഖ്. പി. ഒ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സിബി മുഹമ്മദ് വിഷയം അവതരിപ്പിച്ചു. അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ പ്രൊഫസര്‍ അബ്ദുല്‍ റഷീദ്, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഉസ്മാന് താമരത്ത്, സി. അബ്ദുല്‍ നാസര്‍, എന്‍.പി മുഹമ്മദലി, മുഹമ്മദ് അസ്ലഹ്, നുഹ്മാന്‍ ശിബിലി, ടി.സി അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.
ഇറാനില്‍ വ്യോമയാന ദുരന്തം: യാത്രാ വിമാനം തകര്‍ന്നു വീണു, 66 പേര് കൊല്ലപ്പെട്ടു
സംഘടനാ സമ്മേളനം ഹമീദ് കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ നടന്നു. സാംസ്കാരിക സെമിനാര്‍ ചന്ദ്രിക പിരിയോഡിക്കല്‍ എഡിറ്ററും സാഹിത്യകാരനുമായ പി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ അവതാരകന് പി.ടി നാസര്‍, ഡോ. എം. ഹരിപ്രിയ, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി സംസാരിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. സംസ്ഥാന ഭാരവാഹികളായ സി.എച്ച് ജലീല്‍, മുസ്തഫ കോഴിക്കോട്, , അഡ്വ. എസ് അബ്ദുസ്സലാം , അമീര്‍ പാതാരി, സാജിദ പാലേമ്പടിയന്‍, മുജീബ് കാടേരി , ജന.സെക്രട്ടറി വി.പി സമീര്‍, മുഹമ്മദ് പുല്ലുപറമ്പന്‍, കെ. അബ്ദുല്‍ ബഷീര്‍, എം എ മുഹമ്മദാലി, സി ലക്ഷ്മണന്, യു.പി വാഹിദ് , അഹമ്മദ് എന്‍.കെ, മാട്ടി മുഹമ്മദ്, അലി കരുവാരക്കുണ്ട്, സലിം ആലിക്കല്‍, ഷരീഫ് എ.കെ, സാദിഖലി വെള്ളില, മുഹമ്മദ് കോയതങ്ങള്‍, പച്ചീരി ഫാറൂഖ്, അബ്ദുല്‍ നാസര്‍.കെ, പി ചേക്കുട്ടി, നഹാസ് പാറക്കല്‍, എം ഇസ്മായില്‍ കുട്ടി, പി പുഷ്പലത, ടി.പി ശശികുമാര്‍, അബ്ദുറഹിമാന് പാലോളി, കെ.കെ ഹംസ, അസൈനാര്‍ കൊളത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. വൈകീട്ട് ടൗണില്‍ പൊതുസമ്മേനം ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications