കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ വ്യോമയാന ദുരന്തം: യാത്രാ വിമാനം തകര്‍ന്നു വീണു, 66 പേര്‍ കൊല്ലപ്പെട്ടു

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനില്‍ വിമാന ദുരന്തം. യാത്രക്കാരുമായി പുറപ്പെട്ട വിമാനം മലനിരകളില്‍ തകര്‍ന്നു വീണു. മധ്യഇറാനിലെ മലയോര മേഖലയിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 66 പേരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇസ്ഫഹാന്‍ പ്രവിശ്യയിലുള്ള സാഗ്രോസ് മലനിരകളിലാണ് വിമാനം തകര്‍ന്നത്. തെഹ്‌റാനില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ നഗരമായ യസൂജിലേക്ക് പുറപ്പെട്ടതായിരുന്നു.

60 യാത്രക്കാര്‍

60 യാത്രക്കാര്‍

60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറാന്‍ അസീമാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് തെഹ്‌റാനില്‍ നിന്ന് വിമാനം പുറപ്പെട്ടത്.

റഡാറില്‍ നിന്ന് അപ്രത്യക്ഷം

റഡാറില്‍ നിന്ന് അപ്രത്യക്ഷം

പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. യസൂജിലേക്കാണ് വിമാനം പോയത്. എന്നാല്‍ അവിടെ എത്താന്‍ 185 കിലോമീറ്റര്‍ ബാക്കി നില്‍ക്കെയാണ് വിമാനം തകര്‍ന്നത്.

മോശം കാലാവസ്ഥ

മോശം കാലാവസ്ഥ

മോശം കാലാവസ്ഥയാണ് വിമാനം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. ദിന മലകളിലാണ് വിമാനം തകര്‍ന്നതെന്ന് ഇറാന്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ ഏറെ പ്രയാസം നേരിട്ടു.

എല്ലാവരും മരിച്ചു

എല്ലാവരും മരിച്ചു

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ഇറാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേധാവി പീര്‍ ഹുസൈന്‍ കൗലിവാന്ത് പറഞ്ഞു. ഇറാന്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് മേധാവിയെ ഉദ്ധരിച്ച് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

അപകടങ്ങള്‍ പതിവ്

അപകടങ്ങള്‍ പതിവ്

ഇറാനില്‍ വിമാന അപകടങ്ങള്‍ പതിവാണ്. രാജ്യത്തെ കമ്പനികള്‍ ഉപയോഗിക്കുന്ന മിക്ക വിമാനങ്ങളും ഏറെ പഴക്കമുള്ളതാണ്. അമേരിക്കന്‍ ഉപരോധം നിലനിന്നിരുന്നതിനാല്‍ പല വിദേശരാജ്യങ്ങളും ഇറാന് പുതിയ വിമാനങ്ങള്‍ കൈമാറിയിരുന്നില്ല. ഉപരോധത്തില്‍ ഇളവ് വരുത്തിയ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമയാന സേവനങ്ങള്‍ മെച്ചപ്പെട്ടിരിക്കെയാണ് പുതിയ അപകടം.

English summary
Passenger plane crashes in Iran mountains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X