കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസിന് ജീവന്‍ വെക്കുന്നു; സരിതയെ ചോദ്യം ചെയ്യും; കാരണം ഷുഹൈബ് പ്രതിഷേധം?

  • By അൻവർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെനാളായി മന്ദഗതിയിലായിരുന്ന സോളാര്‍ കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. സോളാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിരുന്നില്ല. എന്നാല്‍, കേസില്‍ അന്വേഷണം സജീവമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് വിവരം.

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകംമരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

ഇതിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് തയ്യാറാകാനാണ് നോട്ടീസ്. സരിതയുടെ സൗകര്യപ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടിവരും. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും മറ്റു പ്രതികളെ ചോദ്യം ചെയ്യുക.

saritha-s-nair


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാര്‍ക്കും എതിരെയാണ് അന്വേഷണം. കേസില്‍ തുടര്‍നടപടിക്കെതിരെ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ വിധി വന്നശേഷം അന്വേഷണം തുടങ്ങിയാല്‍ മതിയെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ യുഡിഎഫ് പ്രതിഷേധം കനപ്പിക്കുമ്പോഴാണ് സോളാര്‍ കേസ് വീണ്ടും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിനെ പ്രതിരോധത്തിലാക്കാണ് ഇപ്പോഴത്തെ നീക്കമെന്നും സംസാരമുണ്ട്. നേരത്തെ, എല്‍ഡിഎഫ് സോളാര്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. സമാനമായി ഇരു മുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനായി കളമൊരുക്കുകയാണോ എന്നും സംശയമുണ്ട്.

ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദുബായിലെ നടപടികളിൽ അവ്യക്തത തുടരുന്നു, എംബാം ചെയ്തില്ല...ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദുബായിലെ നടപടികളിൽ അവ്യക്തത തുടരുന്നു, എംബാം ചെയ്തില്ല...

ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!

English summary
Kerala solar scam: Government order fresh probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X