സോളാര്‍ അന്വേഷണം നിര്‍ജ്ജീവമായി; ഉമ്മന്‍ ചാണ്ടിയും കൂട്ടരും കരകയറുന്നു

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നെന്ന് ആരോപക്കപ്പെട്ട സോളാര്‍ കേസ് ഇല്ലാതാകുന്നതായി റിപ്പോര്‍ട്ട്. കോടികള്‍ ചെലവഴിച്ച് ശിവരാജന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടും ഇതില്‍ കാര്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹതകള്‍ക്കിടനല്‍കിയിട്ടുണ്ട്.

യോഗ പഠിപ്പിച്ച് ഏഴുവയസുകാരന്‍ നേടുന്നത് മാസം 10 ലക്ഷം രൂപ പോക്കറ്റ് മണി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതും സോളാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കൂട്ടുനിന്നതായും സൂചനയുണ്ട്.

oomenchandi

റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും അഴിമതിക്കും കേസ് ചുമത്തി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ലൈംഗിക പീഡനം നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് അതില്‍ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചു. കൂടാതെ, അഴിമതിക്കേസ് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം പിന്നീട് മന്ദഗതിയിലുമായി.

സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ വിധി വന്നശേഷം മാത്രമേ തുടരന്വേഷണം നടക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനോ അതല്ലെങ്കില്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി അവസാനിപ്പിക്കാനോ ആണ് ഇപ്പോഴത്തെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ഉമ്മന്‍ ചാണ്ടി ഇടതുഭരണത്തിനെതിരെ കാര്യമായി ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തതും കേസിനെ ഭയന്നാണെന്നാണ് സൂചന. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്കു നടത്തിയതോടെ കേരളത്തെ പിടിച്ചുലച്ച ഒരു അഴിമതിക്കേസിലെ പ്രതികള്‍ വിചാരണപോലും കൂടാതെ രക്ഷപ്പെടാനുള്ള സാധ്യത ഏറുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala solar scam; probe on Commission report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്