Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ റെയില്‍ പദ്ധതിയെ ചുറ്റിപറ്റിയുള്ള പ്രതിഷേധങ്ങള്‍ ഒഴിയുന്നില്ല. ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വിവിധ സംഘടനകളുടെ സംയുക്ത പ്രതിഷേധവും നടന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമുള്‍പ്പെടെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തിരുന്നു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും കെ റെയില്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.

കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ച് കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്ത് നാടിനെ വിഭജിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുമെന്നും അദ്ദേഹം ഫേസ്ഹുക്ക് കുറിപ്പിലൂടെ പറഞ്ഞു.

നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം

1

കെ റെയില്‍ പദ്ധതിയ്ക്കെതിരെ ഇന്ന് നടന്ന സെക്രെട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയും ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ഈ ജന വിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി വഴി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുന്ന ഈ പദ്ധതി ഒരു ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യവെന്നും നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കി സിഗ്നല്‍ലിംഗ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ സമയം ഒത്തിരി ലഭിക്കാമെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിചേര്‍ത്തു. യാതൊരു ആവശ്യവും ഇല്ലാത്തതും, അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സര്‍വ വിനാശം സൃഷ്ടിക്കുമെന്നും മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

2

ഇന്ന് സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ്മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. പ്രകടനത്തില്‍ 11 ജില്ലകളില്‍ നിന്നുമുള്ള കുടിയിറക്കപ്പെടുന്നവരും എത്തിയിരുന്നു. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഒരു പഠനവും ഉപദേശവും ഇല്ലാതെ അഴിമതി മാത്രം ലക്ഷ്യംവെച്ച് കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു.കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് അപ്രയോഗികാണെന്നും,

3

പദ്ധതി സുതാര്യമല്ലന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍്കകാര്‍ നീങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും, പറഞ്ഞിരുന്നു. കെ റെയില്‍ പദ്ധതിക്കെതിരെ നേരത്തെ തന്നെ യുഡിഎഫും ബിജെപിയും എതിര്‍പ്പ് ശക്തമാക്കിയിരുന്നു. കെ റെയില്‍ പദ്ധതിയെന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നത് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും മറ്റൊരു നന്ദീഗ്രാമായിരിക്കും കേരളത്തിലെ കെ റെയില്‍ പദ്ധതിയെന്നും കൊടിക്കുന്നില്‍ സുരേശ് എംപി വിമര്‍ശിച്ചിരുന്നു.

4

എന്നാല്‍ കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്നാണ് കായിക മന്ത്രി വി അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞിരുന്നത്. കൊടുക്കുന്നില്‍ സുരേഷ് എംപിക്ക് പുറമെ ബിജെപി എംപി വി മുരളീധരനും കെ റെയില്‍ പദ്ധതിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കെ റെയില്‍ വലിയ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോള്‍ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍ വിഷയത്തില്‍ പ്രതകരിച്ചത്. എന്നാല്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പദ്ധതി ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാടെന്നാണ് മനസ്സിലാവുന്നത്. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നുമായിരുന്നു വി മുരളീധരന്റെ പ്രതികരണം.

5

കെ റെയില്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയായും സംസാരിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയില്‍വേക്ക് കെ റെയില്‍ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്നാണ് റെയില്‍വെ മന്ത്രി കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞിരുന്നത്. കേരളത്തിന് സ്വന്തം നിലയില്‍ വിദേശ വായ്പയുടെ അധികബാധ്യതയേറ്റെടുക്കാനാവുമോയെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് മറുപടി നല്‍കാമെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാര്‍ക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയില്‍ പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉദാരമായ സമീപനമുണ്ടാകുമെന്നാണ് അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+