കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇർഫാൻ ഹബീബ് ബലമായി തടയാൻ ശ്രമിച്ചു, ദൃശ്യങ്ങൾ ട്വീറ്റ് ചെയ്ത് ഗവർണർ

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങൾ അടക്കമാണ് ഗവർണറുടെ ട്വീറ്റ്.

ദില്ലി പിടിക്കാന്‍ സീനിയര്‍ ടീം, 25 സീറ്റില്‍ മത്സരിക്കുന്നത് പരിചയസമ്പന്നര്‍, ഒരുക്കങ്ങള്‍ ഇങ്ങനെദില്ലി പിടിക്കാന്‍ സീനിയര്‍ ടീം, 25 സീറ്റില്‍ മത്സരിക്കുന്നത് പരിചയസമ്പന്നര്‍, ഒരുക്കങ്ങള്‍ ഇങ്ങനെ

പ്രസംഗത്തിനിടെ ഇർഫാൻ ഹബീബ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉന്നയിച്ചു. ഇതേ തുടർന്നാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ ഇർഫാൻ ഹബീബ് സീറ്റിൽ നിന്നും എഴുന്നേറ്റ് ഗവർണറെ തടയാൻ ശ്രമിച്ചു. ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ് ഗവർണർ ട്വീറ്റ് ചെയ്തു.

governor

ഗവർണറുടെ പ്രസ്താവനകൾ ചോദ്യം ചെയ്ത പ്രസംഗം തടസ്സപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുൾ ആസാദിനെക്കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്സേയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ആക്രോശിച്ചു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും എഡിഎസിനേയും അദ്ദേഹം തള്ളിമാറ്റിയതായും ട്വീറ്റിൽ പറയുന്നു.

ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് മുൻ പ്രഭാഷകൻ ഉന്നയിച്ച കാര്യങ്ങളോട് താൻ പ്രതികരിച്ചത്. എന്നാൽ അഭിപ്രായ വ്യത്യസ്തതയോടുള്ള അസഹിഷ്ണുത കാരണം പ്രസംഗത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ഗവർണർക്ക് നേരെ വൻ പ്രതിഷേധമാണ് പ്രതിനിധികളും വിദ്യാർത്ഥികളും ഉയർത്തിയത്.

English summary
Governor Arif Mohammad Khan against historiaan Irfan Habib
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X