'കണ്ണൂര്‍ വിസി ക്രിമിനല്‍, തന്നെ ആക്രമിക്കാന്‍ ഒത്താശ ചെയ്തു'; ഗുരുതര ആരോപണവുമായി ഗവര്‍ണര്‍
ദില്ലി: കണ്ണൂര്‍ സര്‍വ്വകലാശാല വി സിക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഒത്താശ ചെയ്‌തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. എല്ലാ പരിധികളും ലംഘിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വ്വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള ഈ നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഇതിന് മുമ്പ് ഹിസ്റ്ററി കോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വി സി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്ക് നേരെയോ പ്രധാനമന്ത്രിയുടെ നേരയോ കയ്യേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണക്കോ നേരെ കയ്യേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് ഒന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും വി സി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വി സിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടും സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. വി സി ക്രിമിനലാണെന്ന് പറഞ്ഞ ഗവര്‍ണര്‍ സി പി എമ്മിന്റെ പാര്‍ട്ടി കേഡറായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
വിസിക്കെതിരെ നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. വിസിയുടെ നടപടികളെ തുടര്‍ന്നാണ് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതാണ്. മാന്യതയുടെ അതിര്‍വരുമ്പുകള്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ലംഘിച്ചു. താന്‍ നിയപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.
അതേസമയം, ഗവര്‍ണ്ണര്‍ക്കെതിരായ കണ്ണൂര്‍ വിസിയുടെ നീക്കത്തിന് പിന്നില്‍ സര്‍ക്കാരാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കെ പി സി സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ സമാനനീക്കത്തിന് പിന്നിലും സര്‍ക്കാരായിരുന്നു. ചാന്‍സിലറിനെതിരായ ധിക്കാരപരമായ വി സിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതം നിങ്ങളെ പോലെ ആസ്വദിക്കണം; അഹാനയുടെയും കുടുംബത്തിന്റെയും സിംഗപ്പൂര്‍ ചിത്രങ്ങള്‍
സര്‍വകലാശാലകളില്‍ അഴിമതി തടയാനുള്ള ഗവര്‍ണ്ണരുടെ നടപടികളോട് യു ഡി എഫ് പൂര്‍ണ്ണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെത് മാത്രമല്ല കഴിഞ്ഞകാലങ്ങളില്‍ സി പി എം അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
സര്‍വകലാശാലകളിലെ ഗവര്‍ണ്ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഴിമതി നടത്താന്‍ വേണ്ടിയാണ്.ചാന്‍സിലറിനെതിരെ വിസി നിമയനടപടിക്ക് തുനിഞ്ഞാല്‍ വിസിയെ പുറത്താക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ തയ്യാറാകണം.ചട്ടവിരുദ്ധ നിയമനമാണ് ഗവര്‍ണ്ണര്‍ റദ്ദാക്കിയത്.
അതിനെതിരെ കോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ് വഴക്കമാണ്.സ്വജനപക്ഷപാതമാണ് വിസി നടത്തുന്നത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം റദ്ദാക്കിയ ഗവര്‍ണ്ണര്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള കണ്ണൂര്‍ വി സിയുടെ നീക്കം വിദ്യാഭ്യാസ രംഗത്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹസ്സന്‍ പറഞ്ഞു .












Click it and Unblock the Notifications