Get Updates
Get notified of breaking news, exclusive insights, and must-see stories!

പേഴ്‌സണല്‍ സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവര്‍ണര്‍; മറുപടി പറയാതെ സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയ്ക്ക് പുറമേ സ്റ്റാഫുകളുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ് സെക്രട്ടറി രാജ്ഭവന് കൈമാറിയെങ്കിലും വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തു നല്‍കി. പേഴ്‌സണല്‍ സ്റ്റാഫിൽ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചുകളിയെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.

സർക്കാരിനോട് വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെ ഗവർണർ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ പേഴ്‌സണല്‍ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വിഷയത്തില്‍ മറുപടി നല്‍കിയിട്ടില്ല. പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാനുള്ള ചട്ടം 1984 ഏപ്രിൽ ഒന്ന് മുതലുള്ളതാണ്. പ്രത്യേക ചട്ടത്തിലൂടെയാണ് സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിച്ചിട്ടുള്ളത്.

arif

കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ 25 പേരെ വരെ നിയമിക്കാം. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് എന്നിവർക്കാണ് ഏറ്റവുമധികം പേഴ്‌സണൽ സ്റ്റാഫ് ഉള്ളത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നതിന് ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങാൻ വേണ്ടത് കുറഞ്ഞ സർവീസ് മൂന്ന് വർഷമാണ്. എന്നാൽ രണ്ടര വർഷമാകുമ്പോൾ മൂന്ന് വർഷം തികച്ചതായി കണക്കാക്കി പെൻഷൻ അനുവദിക്കാറുണ്ട്. ഒരു സർക്കാരിന്‍റെ അഞ്ചുവർഷ കാലാവധിയിൽ ഒരേ തസ്തികയിൽ രണ്ടുപേരെ നിയമിച്ച് പെൻഷൻ അനുവദിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപയാണ്. രണ്ടര വർഷം സർവീസുള്ളവർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. 3550 രൂപയും ഏഴു ശതമാനം ഡിഎയും ഗ്രാറ്റുവിറ്റിയ്ക്കും അർഹതയുണ്ട്. കൂടിയ പെൻഷൻ 84000 രൂപയാണെങ്കിലും മന്ത്രിമാരോടൊപ്പം 30 വർഷം ജോലി ചെയ്യണമെന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ പരമാവധി പെൻഷൻ വാങ്ങുന്ന പേഴ്‌സണല്‍ സ്റ്റാഫുകൾ ആരുമില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി മുൻ സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തയെ നിയമിച്ചതിനെ തുടർന്നാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ചർച്ചയായത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ച ഗവർണറുടെ പ്രധാന ആവശ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ റദ്ദാക്കണം എന്നതായിരുന്നു.

ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+