കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിയുടെ ഭാഷ ഇങ്ങനെയാണോ? രാഷ്ട്രപതിയെ ആദരിക്കാനാവില്ലെന്ന് കേട്ട് ഞെട്ടിയെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യമായി തന്റെ ശുപാര്‍ശ തള്ളിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. രാഷ്ട്രപതിയെ ആദരിക്കണമെന്ന് കേരള സര്‍വകലാശാലയുടെ വിസിയോട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല മറുപടിയല്ല ലഭിച്ചത്. രാഷ്ട്രപതിയെ ആദരിക്കണമെന്ന്് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന വിസിയുടെ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് ഗവര്‍ണര്‍ പറയുന്നു. കുറച്ച് സമയം എടുത്താണ് ഈ ഞെട്ടലില്‍ നിന്ന് മോചിതനായതെന്നും ഗവര്‍ണര്‍ പറഞ്ഞു.

48ാം പിറന്നാളിന് മുമ്പ് അപകടമുണ്ടാവുമെന്ന പ്രവചനം സത്യമായി, വനിതയില്‍ ദിലീപ് പറഞ്ഞത് ഇക്കാര്യങ്ങള്‍48ാം പിറന്നാളിന് മുമ്പ് അപകടമുണ്ടാവുമെന്ന പ്രവചനം സത്യമായി, വനിതയില്‍ ദിലീപ് പറഞ്ഞത് ഇക്കാര്യങ്ങള്‍

1

സിന്‍ഡിക്കേറ്റ വിളിക്കണമെന്ന നിര്‍ദേശം ധിക്കരിച്ച വിസി നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ശുപാര്‍ശ തള്ളി. പിന്നില്‍ ഇടപെടലുണ്ടായതെന്ന് വിസി തന്നെ സമ്മതിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. ശുപാര്‍ശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ചാന്‍സലറുടെ ശുപാര്‍ശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. വിസിയെ ലക്ഷ്യമിട്ടായിരുന്നു ഗവര്‍ണറുടെ മറുപടികള്‍. കണ്ണൂര്‍ വിസി നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശുപാര്‍ശ തള്ളിയ കാര്യം വിസി ഫോണിലൂടെയാണ് അറിയിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രണ്ട് വരി തെറ്റില്ലാതെ എഴുതാന്‍ വിസിക്ക് അറിയില്ല. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ട് പോലും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചില്ല. വിസി ചാന്‍സലറെ ധിക്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ശുപാര്‍ശ തള്ളിയതോടെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് മൂന്ന് മറുപടി കത്തുകളാണ് ലഭിച്ചത്. വിസിയോട് ശുപാര്‍ശ തള്ളിയ തീരുമാനം എഴുതി തരാന്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ അഞ്ചിന് മാത്രമാണ് വിസി മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിസി മറ്റാരുടെയോ നിര്‍ദേശം കേള്‍ക്കുന്നതായിട്ടാണ് തോന്നുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

അതേസമയം ചാന്‍സലര്‍ പദവിയിലേക്കുള്ള മടങ്ങിവരവില്‍ കാത്തിരുന്ന് മാത്രം തീരുമാനമുണ്ടാവൂ. തിരിച്ചുവന്നാല്‍ തന്നെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രപതിയുട ഡി ലിറ്റ് വിഷയത്തില്‍ താന്‍ ഇതുവരെ കടുത്ത നടപടി സ്വീകരിച്ചിട്ടില്ല. ഇനി അത് പറ്റില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്തൊക്കെ പറഞ്ഞാലും കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം നിയമവിരുദ്ധമായിരുന്നില്ല. സ്വന്തം നിലയില്‍ നിയമോപദേശം തേടിയിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് പ്രശ്‌നമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ രാഷ്ട്രപതി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം തള്ളിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Recommended Video

cmsvideo
അതിജീവനത്തിലേക്കുള്ള യാത്ര, ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി | Oneindia

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ലണ്ടനിലേക്ക് കടത്തി, നാല് പേരുടെ കൈകളിലാണെന്ന് ബാലചന്ദ്രകുമാര്‍നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ലണ്ടനിലേക്ക് കടത്തി, നാല് പേരുടെ കൈകളിലാണെന്ന് ബാലചന്ദ്രകുമാര്‍

English summary
governor arif mohammed khan against kerala university vc says he rejected my recommendation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X