Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങളുടെ സ്വപ്നങ്ങള്‍ ഗവര്‍ണ്ണര്‍ തന്നെ കരിച്ചു കളഞ്ഞു; എംവി ജയരാജന്‍

കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തിനെതിരെ നടത്തിയ ഉപവാസത്തില്‍ മാധ്യമങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ കരിച്ച് കളഞ്ഞെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട കൊല്ലത്തെ വിസ്മയയുടെ വീട് ഗവർണർ സന്ദർശിച്ചത്, സർക്കാരിനെതിരെ ഗവർണറുടെ താക്കീതാണെന്ന് പറയാത്തത് മഹാ ഭാഗ്യം. സ്ത്രീ സുരക്ഷ അപകടത്തിലായെന്നല്ല ഗവർണർ പറയുന്നത്. സ്ത്രീധന സമ്പ്രദായം ഒരു മഹാ വിപത്താണെന്നാണ് പറയുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗാന്ധിയൻ സമര മാർഗ്ഗത്തിൽ ഉപവസിച്ച ഗവർണറുടെ നടപടിയെ കുറിച്ച് ചില മാധ്യമങ്ങൾ സ്വപ്നം ചെയ്യുകയുണ്ടായി. ആ മോഹം ഗവർണർ തന്നെ കരിച്ചു കളഞ്ഞു. ഗവർണറുടെ ഉപവാസത്തെക്കുറിച്ച് ഒരു മാധ്യമത്തിൽ വന്ന റിപ്പോർട്ട് ഇപ്രകാരം ആയിരുന്നു. "ഭരണത്തലവനായ ഗവർണർ സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് ഉപവാസം നടത്തുന്നത് ഇവിടെ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന വ്യാഖ്യാനത്തിന് ഇടയാക്കാം. സർക്കാരിന്റെ വീഴ്ചയെന്ന നിലയിൽ ഇത് വിമർശനങ്ങൾക്ക് വഴി തെളിക്കാം. "

mv jayrajan

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട കൊല്ലത്തെ വിസ്മയയുടെ വീട് ഗവർണർ സന്ദർശിച്ചത്, സർക്കാരിനെതിരെ ഗവർണറുടെ താക്കീതാണെന്ന് പറയാത്തത് മഹാ ഭാഗ്യം! സ്ത്രീ സുരക്ഷ അപകടത്തിലായെന്നല്ല ഗവർണർ പറയുന്നത്. സ്ത്രീധന സമ്പ്രദായം ഒരു മഹാ വിപത്താണെന്നാണ് പറയുന്നത്.
" കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോർക്കേണ്ട വിപത്താണ് സ്ത്രീധനമെന്നും സർക്കാർ ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പോലീസ് തൃപ്തികരമായ നടപടി എടുത്തിട്ടുണ്ടെന്നു" മാണ് ഉപവാസത്തിൽ പങ്കെടുത്തു കൊണ്ട് ഗവർണർ പറഞ്ഞത്.

താൻ ഉപവാസിച്ചത് സ്ത്രീധന സമ്പ്രദായത്തിനെതിരായാണ്. സ്ത്രീധനം വാങ്ങിയുള്ള വിവാഹ ചടങ്ങിൽ ജന പ്രതിനിധികൾ പങ്കെടുക്കരുതെന്നും ബിരുദം നൽകുമ്പോൾ സർവ്വകലാശാലകൾ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങുന്നതിൽ തെറ്റില്ലെന്നുമാണ് ഗവർണർ കൂട്ടിച്ചേർത്ത് പറഞ്ഞത്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ഈ നിലപാടാണ് ജൂലൈ 1 മുതൽ 8 വരെ സിപിഐ എം സ്ത്രീപക്ഷ കേരളം ജനകീയ ക്യാമ്പയിൻ ഉയർത്തിയത്. സ്ത്രീധനം സാമൂഹ്യ തിന്മയാണ്. സാമൂഹ്യ തിന്മക്കെതിരായ പോരാട്ടത്തിൽ " ചോര കുടിക്കുന്ന കൊതുകിനെ" പോലെ സങ്കുചിത രാഷ്ട്രീയ വീക്ഷണത്തോടെ സർക്കാർ വിരുദ്ധ പ്രചരണം നടത്തുന്ന മാ മാധ്യമങ്ങളെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+