ഗവര്‍ണര്‍ സര്‍വകലാശാല ക്യാമ്പസിലെത്തി, പ്രതിഷേധം എവിടെയെന്ന് ചോദ്യം, എസ്എഫ്‌ഐ പ്രതിഷേധം ശക്തം
കോഴിക്കോട്: എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെത്തി. കനത്ത പോലീസ് സുരക്ഷയില്‍ അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളില്‍ കയറി.
ഞാന്‍ ഒരു പ്രതിഷേധവും കണ്ടില്ല. പ്രതിഷേധത്തെ കുറിച്ചും അറിയില്ല. ക്യാമ്പസിലെ കാവിവത്കരിക്കണമെന്ന ആരോപണത്തെയും ഗവര്‍ണര്‍ തള്ളി. ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാന്‍ അവര്‍ ആരെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. രാഷ്ട്രപതിക്ക് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രതിഷേധം നടന്നത്.
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗവര്‍ണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് എസ്എഫ്‌ഐയെ നേരിടാമെന്ന് കരുതേണ്ടെന്നും ആര്‍ഷോ വ്യക്തമാക്കി.

ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പോലീസ് മാറ്റാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്.
ഗവര്‍ണറെ കരിങ്കൊടി കാണിക്കാനാണ് എസ്എഫ്‌ഐ നീക്കം. ഗവര്‍ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനര്‍ ഉയര്‍ത്തി വലിയ പോലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. എസ്എഫ്‌ഐക്കാരെ ഗുണ്ടകളെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ആരെയും ഭയമില്ലെന്നും കോഴിക്കോട്ടേക്ക് തിരിക്കും മുമ്പ് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അതേസമയം അറുനൂറോളം പോലീസുകാരെയാണ് സര്‍വകലാശാലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകാലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ പതിനെട്ടിന് നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്. ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്.
പിറ്റേന്ന് വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ ചില പരിപാടികളില്‍ പങ്കെടുക്കും. മൂന്ന് ദിവസം ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടാവും. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ ഗവര്‍ണര്‍ക്ക് ഒരുക്കിയിട്ടുണ്ട്. എസ്എഫ്‌ഐയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്.
അതേസമയം ഞായറാഴ്ച്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിലാണ് ഗവര്‍ണര്‍ പങ്കെടുക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗവര്‍ണറെ സര്‍വകലാശാലകളില്‍ കയറ്റില്ലെന്ന എസ്എഫ്‌ഐയുടെ മുന്നറിയിപ്പ് മറുപടി കൊടുക്കാനാണ് അദ്ദേഹം സര്‍വകലാശാല ഗസ്റ്റ് ഹൗസ് തന്നെ താമസത്തിനായി തെരഞ്ഞെടുത്തത്. ഗസ്റ്റ് ഹൗസിലെ മുഴുവന്‍ മുറികളും ഒഴിച്ചിട്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ തിങ്കള്‍ വരെ മുറികള്‍ അനുവദിക്കൂ.












Click it and Unblock the Notifications