പണിത് 6 മാസത്തിനുള്ളിൽ റോഡ് തകർന്നാൽ കളി മാറും; കാത്തിരിക്കുന്ന 'പണി' ഇത്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു (പിഡബ്ല്യുഡി) കീഴിലുള്ള റോഡുകൾ നിർമാണം കഴിഞ്ഞു ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കെതിരെയും കരാറുകാർക്കെതിരെയും കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് സർക്കുലർ പുറത്തിറക്കി.
നിർമാണം കഴിഞ്ഞതായി സർട്ടിഫിക്കറ്റ് നൽകി ആറു മാസത്തിനകം റോഡുകൾ തകരുകയോ കുഴികൾ രൂപപ്പെടുകയോ ചെയ്താൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്താനാണു നിർദേശം. അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രകൃതി ദുരന്തങ്ങൾ കാരണമാണു റോഡുകൾ തകർന്നതെന്നു കളക്ടർ റിപ്പോർട്ടു നൽകിയാൽ കേസെടുക്കില്ല.

പിഡബ്ല്യുഡിക്കു കീഴിലുള്ള റോഡുകൾ ഒരു വർഷത്തിനകം തകർന്നാൽ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വീഴ്ച കണ്ടെത്തിയാൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിക്കും. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്നു കലക്ടർ റിപ്പോർട്ടു നൽകുന്ന റോഡുകൾക്ക് ഇതു ബാധകമല്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസുകളിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു.
നിർമിച്ച് ആറുമാസത്തിനകം റോഡുകൾ തകർന്നാൽ കരാറുകാരനും എൻജിനീയർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ജൂലൈ 19ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വർഷത്തിനുള്ളിലാണ് റോഡുകൾ തകരുന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു. കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ ഫണ്ടല്ല, അത് ഉപയോഗിക്കുന്ന രീതിയാണ് പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു ദിവസം എത്ര മുട്ട കഴിക്കാം? ഈ കണക്ക് വിട്ടു കഴിക്കല്ലേ കളിമാറും
സംസ്ഥാനത്ത് റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ പതിവായിരിക്കുന്ന സമയത്താണ് പാതകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി സർക്കാർ രംഗത്ത് വന്നത്. . നിർമാണം പൂർത്തിയാക്കിയ റോഡുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് പൂർണ ഉത്തരാവാദിത്തം കരാറുകാർക്കാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. നിർമാണം പൂർത്തിയായി 6 മാസത്തിനുള്ളിൽ റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഇത്തരം കേസുകളിൽ അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് നടപടികൾ കർശനമാക്കുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയായി ഒരു വർഷത്തിനുള്ളിലാണ് റോഡ് തകരുന്നതെങ്കിലും കരാറുകാരും എഞ്ചിനീയർമാരും അന്വേഷണം നേരിടേണ്ടി വരും. 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
നിർമാണം പൂർത്തിയാക്കി 6 മാസത്തിനുള്ളിൽ റോഡുകൾ തകർന്നതുമായി ബന്ധപ്പെട്ട് 7500 പരാതികൾ കിട്ടിയെന്ന് നേരത്തെ വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. റോഡുകളുടെ മോശം അവസ്ഥയിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications