ക്യാമ്പസിനുള്ളില്‍ അരും കൊല: പാലായില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് സഹപാഠി
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് പെണ്‍കുട്ടിയെ കഴുത്തറത്തു കൊന്നു. തലയോലപറമ്പ് സ്വദേശി നിതിന മോള് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിതിനയുടെ സഹപാഠിയും കൂത്താട്ടുകുളം സ്വദേശിയുമായ അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അഭിഷേക് നിതിനയെ കൊലപ്പെടുത്തുകയാണെന്നാണ് പ്രാഥമിക വിവരം. മൂന്നാം വര്‍ഷ ഫുഡ് ടെക്നോജളി വിദ്യാര്‍ത്ഥിയാണ് നിതിന. പ്രതിയും പെണ്‍കുട്ടിയും ഒരേ ക്ലാസിലാണ് പഠിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Recommended Video
കോളേജ് ക്യാമ്പസില്‍ സംസാരിച്ചു കൊണ്ടിരിക്കെ അഭിഷേക് ലിബിനയെ അക്രമിക്കുകയായിരുന്നു. വളരെ ഗുരുതരമായ നിലയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും. ഏതാനും സമയങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടു. നിതിനയെ അക്രമിക്കാന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രണയാഭ്യര്‍ത്ഥ നിരസിച്ചത് തന്നെയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസും നല്കുന്ന സൂചന. നേരത്തേയും അഭിഷേക് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നവെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് ഇന്ന് കോളേജില്‍ എത്തിയപ്പോള്‍ ആക്രമണം നടത്തിയതെന്നുമാണ് സൂചന.
സാരിയില്‍ അതീവ സുന്ദരിയായി നിക്കി ഗല്‍റാണി: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം നടന്നത്. സംസാരിച്ചു കൊണ്ടിരിക്കെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് അഭിഷേക് നിതിനയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി ഇപ്പോള്‍ പാലാ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. പ്രാഥമിക ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 11 മണി കഴിഞ്ഞതോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്ന വിവരം. കോളേജ് പ്രിന്‍സിപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോളേജില്‍ എത്തിയ ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും സംഭവ സ്ഥലത്ത് തന്നെ തുടര്‍ന്ന് അഭിഷേകിനെ കസ്റ്റയില്‍ എടുക്കുകയുമായിരുന്നുവെന്ന് പാലാ പൊലീസ് അറിയിച്ചു
കോളേജ് മൈതാനത്തിനടുത്ത് ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് അതുവഴി എത്തിയ മറ്റ് സഹപാഠികളാണ് പെണ്‍കുട്ടിയെ കഴുത്തില്‍ മുറിവേറ്റ് വീണ് കിടക്കുന്നതായി കണ്ടത്. ആശുപത്രിയില്‍ എത്തിച്ച് പത്ത് മിനിറ്റിനകം തന്നെ മരണം സ്ഥിരീകരിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാണി സി കാപ്പന് എംഎല്‍എ ഉള്‍പ്പടേയുള്ള ജനപ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications