ജൂണിലെ ജിഎസ്ടി വരുമാനം 1,44,616 കോടി രൂപ: കേരളത്തിന് 116% വരുമാന വർദ്ധനവ്
ദില്ലി: 2022 ജൂണിലെ മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,44,616 കോടി രൂപ. മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 56% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതൊടൊപ്പം തന്നെ കേരളത്തിന്റെ ചരക്ക് സേവന നികുതി വരുമാനത്തിൽ 116% വർദ്ധനവുണ്ടായിട്ടുണ്ട്.
മൊത്തം വരുമാനത്തില്‍ ₹25,306 കോടി കേന്ദ്ര ജി എസ് ടിയും , ₹32,406 കോടി സംസ്ഥാന ജി എസ് ടി യും, ₹75, 887 കോടി സംയോജിത ജി എസ് ടിയും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത ₹40102 കോടി ഉൾപ്പെടെ) ₹ 11,018 കോടി സെസും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 1197 കോടി) ഉൾപ്പെടെ ആണ്. 2022 ഏപ്രിലിലെ ₹1,67,540 കോടി വരുമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണ് 2022 ജൂണിലെ ജി എസ് ടി സമാഹരണം.

സംയോജിത ജി എസ് ടി യിൽ നിന്ന് 29,588 കോടി രൂപ കേന്ദ്ര ജി എസ് ടി യിലേക്കും 24,235 കോടി രൂപ സംസ്ഥാന ജി എസ് ടി യിലേക്കും സർക്കാർ മാറ്റി. കേന്ദ്രവും സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിൽ 50:50 എന്ന അനുപാതത്തിൽ അഡ്-ഹോക്ക് അടിസ്ഥാനത്തിൽ 27,000 കോടി രൂപ സംയോജിത ജി എസ് ടി യും ഈ മാസം കേന്ദ്രം അനുവദിച്ചു. റെഗുലർ, അഡ്‌ഹോക്ക് സെറ്റിൽമെന്റിന് ശേഷം 2022 ജൂൺ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം കേന്ദ്ര ജി എസ് ടി ₹68,394 കോടിയും സംസ്ഥാന ജി എസ് ടി ₹70,141 കോടിയുമാണ്.
2022 ജൂണിലെ ജി എസ് ടി വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജി എസ് ടി വരുമാനമായ 92,800 കോടിയേക്കാൾ 56% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 55% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 56% കൂടുതലാണ്. ഈ കാലയളവിൽ കേരളത്തിന്റെ ചരക്ക് സേവന നികുതി (ജി എസ് ടി ) വരുമാനം 116% വർദ്ധന രേഖപ്പെടുത്തി 998 കോടി രൂപയിൽ നിന്ന് 2,161 രൂപയായി ഉയർന്നു.
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
ജി എസ് ടി ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രതിമാസ ജി എസ് ടി സമാഹരണം ₹1.40 ലക്ഷം കോടി കടന്നത്. 2022 മാർച്ചിന് ശേഷം തുടർച്ചയായി നാലാം മാസം ₹1.40 ലക്ഷം കോടി കടന്നു. മുൻകാലങ്ങളിലേതു പോലെ കുറഞ്ഞ സമാഹരണം നടക്കുന്ന മാസമെന്ന പതിവും ഇപ്രാവശ്യം ജൂൺ മറികടന്നു. 2022 മെയ് മാസത്തിൽ ജനറേറ്റ് ചെയ്ത ഇ-വേ ബില്ലുകളുടെ ആകെ എണ്ണം 7.3 കോടി ആയിരുന്നു. ഇത് 2022 ഏപ്രിൽ മാസത്തിൽ ജനറേറ്റ് ചെയ്ത 7.4 കോടി ഇ-വേ ബില്ലുകളേക്കാൾ 2% കുറവാണിത്.












Click it and Unblock the Notifications