കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിയമം മുസ്‌ലിം കുടുംബ ബന്ധം തകര്‍ക്കുന്നവിധം, സിപിഎം കേരളത്തില്‍ പയറ്റുന്ന അക്രമം ബിജെപി രാജ്യമാകെ ചെയ്യുന്നു: ഗുലാം നബി ആസാദ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന മുത്തലാഖ് ബില്‍ മുസ്‌ലിം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ളതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഒന്നിച്ച് മൂന്ന് തവണ തലാഖ് ചൊല്ലുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിന് മറപിടിച്ചുകൊണ്ടുള്ള നിയമത്തിലെ വ്യവസ്ഥകള്‍ വിഡ്ഡിത്തമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ജയമോളില്‍ സംശയം തീരാതെ നാട്ടുകാര്‍; നിരത്തുന്ന കാരണങ്ങള്‍ നിരവധി, ഇനിയുള്ള പോംവഴി
കുടുംബ ബന്ധവുമായ് ബന്ധപ്പെട്ട വിഷയങ്ങളെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. ഇതിനെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ക്രിമിനല്‍ വ്യവസ്ഥകള്‍ കടന്നു വരുന്നതോടെ മുസ്‌ലിം കുടുംബ ബന്ധങ്ങള്‍ പൂര്‍ണമായും തകരും. ഭാര്യ പരാതിപ്പെട്ടാല്‍ ജാമ്യം ലഭിക്കാത്ത വിധത്തില്‍ ഭര്‍ത്താവ് മൂന്ന് വര്‍ഷം ജയിലില്‍ കിടക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇക്കാലയളവില്‍ ഭാര്യയ്ക്കും ഭാര്യയുടെ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കും ജയിലില്‍ കിടക്കുന്ന ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്നും പറയുന്നു. ഇത്തരം കാര്യങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് ഗുലാംനബി ആസാദ് ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

gulam3

കൊലപാതക രാഷ്ട്രീയം സംബന്ധിച്ച് ഗവര്‍ണര്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി പി എമ്മിനും ബി ജെ പിക്കും തുല്യ പങ്കാണുള്ളത്. ഐസക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയം. ഓരോ അക്രമത്തിനും അതേപോലെയുള്ള തിരിച്ചടിയും ഉണ്ടാവുന്നു. സി പി എമ്മും ബി ജെ പിയും കേരളത്തില്‍ ചെയ്യുന്നത് ബി ജെ പി രാജ്യത്ത് ഉടനീളം ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുകയാണവര്‍. ഇത് യു ഡി എഫിന്റെയോ കോണ്‍ഗ്രസിന്റെയോ രാഷ്ട്രീയമല്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളത്തിലെ യു ഡി എഫ് സംവിധാനം സജ്ജമാണ്. ആരെങ്കിലും വിട്ടുപോയെന്ന് പറഞ്ഞ് സന്തോഷിക്കുന്നവര്‍ അത് താത്കാലിക ആഘോഷം മാത്രമാണെന്ന് മനസ്സിലാക്കണം. എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിന് നേരിടുക. സംസ്ഥാനത്ത് മാത്രമല്ല, ദേശീയ തലത്തിലും ജമ്മു കാശ്മീര്‍ മുതല്‍ കോണ്‍ഗ്രസിന് ശക്തരായ സഖ്യ കക്ഷികളുണ്ട്.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം കൂടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തിയിലെ സംഘര്‍ഷം തടയാന്‍ സര്‍ക്കാറിന് മുമ്പില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഇല്ല. രാജ്യത്ത് കാര്‍ഷിക തകര്‍ച്ചയും തൊഴിലവസരമില്ലായ്മയും നാല് വര്‍ഷം പൂര്‍ത്തിയാവുന്ന മോദി ഭരണത്തിന്റെ സംഭാവനയാണ്. പത്ത് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടവര്‍ ജി എസ് ടി, നോട്ട് നിരോധനം എന്നിവ വഴി ഉള്ള തൊഴിലവസരം കൂടി നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. മോദി സര്‍ക്കാര്‍ അധികാരമേറാന്‍ പിന്തുണച്ച എല്ലാ വിഭാഗവും ഇപ്പോള്‍ അവരുടെ ശത്രുക്കളായി മാറി കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, എം കെ രാഘവന്‍ എം പി, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍ സംബന്ധിച്ചു.

English summary
Gulam Nabhi Azad about Muthalaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X