കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയമോളില്‍ സംശയം തീരാതെ നാട്ടുകാര്‍; നിരത്തുന്ന കാരണങ്ങള്‍ നിരവധി, ഇനിയുള്ള പോംവഴി

കുടുംബസ്വത്ത് കിട്ടിയില്ലെങ്കിലും സുഖമായി കഴിയാനുള്ള വകയുള്ള കുടുംബമാണ് ജയമോളുടേത്. ജിത്തുവിന്റെ കളിയാക്കല്‍ ഒരു സ്ത്രീയുടെ ഭദ്രമായ കുടുംബജീവിതത്തിന് വിഘാതമാകുമെന്ന് കരുതുന്നതും ബുദ്ധിയല്ല.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേസിൽ ജുഡീഷ്യൽ അനേഷണം വേണമെന്ന് നാട്ടുകാർ | Oneindia Malayalam

കൊല്ലം: കുരീപ്പള്ളിയിലെ ജിത്തു ജോബ് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയം തീരാതെ നാട്ടുകാര്‍. ഇത്രയും പൈശാചികമായ കൊലപാതകം നടത്താന്‍ കാരണമായി അമ്മ ജയമോള്‍ വെളിപ്പെടുത്തിയ കാരണം വിശ്വസിക്കാനാകില്ലെന്ന് അവര്‍ പറയുന്നു. കുട്ടിയുടെ കളിയാക്കല്‍ മാത്രമാണ് അല്ലെങ്കില്‍ ദേഷ്യം പിടിപ്പിച്ച സംസാരമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. സുതാര്യമായ അന്വേഷണം നടക്കണം. അതിന് വേണ്ടി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് സമീപവാസികളെ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്...

ജയമോളുടെ സ്വഭാവം

ജയമോളുടെ സ്വഭാവം

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്തതും മൂന്ന് നാട്ടുകാരെയാണ്. ജയമോളുടെ സ്വഭാവവും കുടുംബത്തെ കുറിച്ചുള്ള അഭിപ്രായവുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

സംശയമുണ്ട്

സംശയമുണ്ട്

ഈ സാഹചര്യത്തിലാണ് സത്യം പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ കാരണം. ജിത്തുവിനെ ഷാള്‍ കഴുത്തില്‍ മുറുക്കിയ ശേഷം വെട്ടിയും തീയിലിട്ടും കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്ര ക്രൂരത ചെയ്യാന്‍ ജിത്തു ചെയ്തുവെന്ന് പറയുന്ന കാരണങ്ങളില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

നിഷേധിച്ച് കുടുംബാംഗങ്ങള്‍

നിഷേധിച്ച് കുടുംബാംഗങ്ങള്‍

കുടുംബ സ്വത്ത് അമ്മയ്ക്ക് നല്‍കില്ലെന്ന ജിത്തു പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് ജയമോള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജിത്തുവുമായി കുടുംബസ്വത്തിന്റെ കാര്യം സംസാരിച്ചിട്ടേ ഇല്ലെന്നാണ് മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നത്. ജയമോള്‍ പറയുന്നത് കള്ളമാണെന്നും മുന്‍ അധ്യാപകന്‍ കൂടിയായ ജോണിക്കുട്ടി പറയുന്നു.

അതെല്ലാം നേരത്തെ കഴിഞ്ഞു

അതെല്ലാം നേരത്തെ കഴിഞ്ഞു

കുടുംബസ്വത്തിന്റെ കാര്യം മക്കളുമായി ആലോചിച്ചിട്ടേ ഇല്ലെന്ന്് ജോണിക്കുട്ടി പറയുന്നു. കുടുംബസ്വത്ത് ആരുമായും ചര്‍ച്ച ചെയ്യാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീതംവച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ജിത്തു അക്കാര്യം പറഞ്ഞ് അമ്മയെ ദേഷ്യം പിടിപ്പിക്കുക എന്ന ചോദ്യവും ന്യായമാണ്.

തൊട്ടുമുമ്പ്

തൊട്ടുമുമ്പ്

കഴിഞ്ഞ തിങ്കളാഴ്ച കാണാതാകുന്നതിന് തൊട്ടുമുമ്പ് പതിവ് പോലെ തങ്ങളെ കാണാന്‍ ജിത്തു വന്നിരുന്നുവെന്നും മുത്തച്ഛനും ഭാര്യ അമ്മിണി ജോണും പറയുന്നു. മുത്തശ്ശിയുടെ കൈയ്യില്‍ നിന്ന് ചായ കുടിച്ച ശേഷം ആറു മണിയോടെയാണ് ജിത്തു തിരിച്ചുപോയത്. പത്ത് മണിയോടെയാണ് ജിത്തുവിനെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരിച്ചിലില്‍ മുത്തച്ഛനും ഭാഗമായിരുന്നു.

തര്‍ക്കമില്ല

തര്‍ക്കമില്ല

വസ്തു ഓഹരി തര്‍ക്കത്തിന്റെ കാര്യം കൊലപാതകവുമായി ബന്ധപ്പെട്ട് ഉദിക്കുന്നില്ലെന്നാണ് മുത്തച്ഛന്‍ പറയുന്നത്. കാരണം ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് ഭൂമി തന്റെ രണ്ടു മക്കള്‍ക്കുമായി വീതിച്ചു വില്‍പ്പത്രം എഴുതിയതാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല.

വിശ്വസിക്കില്ല

വിശ്വസിക്കില്ല

ജിത്തുവിന്റെ അച്ഛന്‍ ജോബിന് 70 സെന്റാണ് നല്‍കിയിരിക്കുന്നത്. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ വ്യക്തമാക്കുന്നു. വസ്തു നല്‍കില്ലെന്ന് ജിത്തു പറഞ്ഞതാണ് ജയമോളെ പ്രകോപിപ്പിച്ചതെന്ന മൊഴി വിശ്വസിക്കില്ലെന്നും മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു.

എളുപ്പം സാധിക്കില്ല

എളുപ്പം സാധിക്കില്ല

ഇത്രയും ക്രൂരമായി കൊലപ്പെടുത്താന്‍ പറയുന്ന മറ്റൊരു കാരണം ജയമോള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നതാണ്. ജയമോളുടെ ഭര്‍ത്താവ് ജോബും മകളും ഇക്കാര്യം പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ വൈദ്യ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, മാനസിക നിലയില്‍ തകരാറുണ്ടോ എന്നറിയാന്‍ വേഗത്തിലുള്ള പരിശോധന കൊണ്ട് സാധിക്കില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 ചോദ്യം ചെയ്യാന്‍

ചോദ്യം ചെയ്യാന്‍

ജിത്തു കുടുംബസ്വത്തിന്റെ കാര്യം പറഞ്ഞ് കളിയാക്കിയപ്പോഴുണ്ടായ ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന ജയമോള്‍ പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് പിശാചുള്ളതിനാലാണ് കൊലപാതകം നടത്തിയതെന്നും നേരത്തെ മൊഴി നല്‍കിയിരുന്നു. വ്യത്യസ്തമായ മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ ജയമോളെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.

പിതാവിന്റെ പക്ഷം പറഞ്ഞില്ല

പിതാവിന്റെ പക്ഷം പറഞ്ഞില്ല

കുടുംബസ്വത്ത് കിട്ടിയില്ലെങ്കിലും സുഖമായി കഴിയാനുള്ള വകയുള്ള കുടുംബമാണ് ജയമോളുടേത്. ജിത്തുവിന്റെ കളിയാക്കല്‍ ഒരു സ്ത്രീയുടെ ഭദ്രമായ കുടുംബജീവിതത്തിന് വിഘാതമാകുമെന്ന് കരുതുന്നതും ബുദ്ധിയല്ല. മാത്രമല്ല, പിതാവ് ജോബിന്റെ പക്ഷം ചേര്‍ന്ന് ജിത്തു സംസാരിച്ചുവെന്ന് ഇതുവരെ ആരും പറഞ്ഞിട്ടുമില്ല.

അതീവ ശ്രദ്ധാലു

അതീവ ശ്രദ്ധാലു

പഠനകാര്യങ്ങള്‍ അതീവ ശ്രദ്ധാലുവായിരുന്നു ജിത്തു. കുട്ടിയെ പറ്റി കുണ്ടറ എംജിഡി സ്‌കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മോശമായി ഒന്നും പറയാനില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ 14 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ജയമോളെ പ്രേരിപ്പിച്ചത് മറ്റെന്തോ ആണെന്നും നാട്ടുകാര്‍ സംശയിക്കുന്നു.

English summary
Jithu's Murder: People wants to Judicial inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X