ഗുരുവായൂരപ്പന്റെ ഥാര്‍; വിവാദത്തിനൊടുവില്‍ പുനര്‍ലേലം തീരുമാനമായി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനത്തിന്റെ പുനര്‍ലേലം സംബന്ധിച്ച് തീരുമാനമായി.ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ചാണ് പുന്‍ലേലം നടക്കുന്നത്. നേരത്തെ ഈ വാഹനം 15.10 ലക്ഷം ലേലത്തുക കൊടുത്ത് പ്രവാസിയായ അമല്‍ മുഹമ്മദ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ലേലത്തിനെതിരെ ഹിന്ദുസേന സമാജം ഹൈക്കോടതിയെ സമീപിച്ചു.
ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയതെന്നായിരുന്നു ഹിന്ദുസേനയുടെ ആരോപണം. വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതെന്നും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്കിയതും ഹിന്ദുസേന ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പരാതി നല്കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മീഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതി കേട്ടു. അന്ന് 8 പേര് പരാതി നല്കി. അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയനാണ് ദേവസ്വത്തിന്റെ ഭാഗം വിശദീകരിച്ചത്. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.

മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചതായിരുന്നു ഥാര്‍. ഒരാള്‍ മാത്രമാണ് ലേലത്തിന് എത്തിയിരുന്നത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. എന്നാല്‍, ലേലം വിളിച്ച മഹീന്ദ്ര വിട്ടു കിട്ടിയില്ലെന്ന് പറഞ്ഞ് അമല്‍ മുഹമ്മദും രംഗത്തെത്തിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാരുന്നില്ലെന്നായിരുന്നു അമല്‍ മുഹമ്മദ് പറഞ്ഞത്. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായി എത്തുകയാണെങ്കില്‍ നിലവിലെ ലേലം റദ്ദാക്കാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്ന് ദേവസ്വം ചെയര്മാന് പറഞ്ഞിരുന്നു.
എന്നാല്‍ വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്കാന് തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ലേലം വിളിച്ചത് താല്‍ക്കാലികമായാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്മാന് പറഞ്ഞിരുന്നു ഇതിന് പിന്നാലെ സംഭവം കൂടുതല്‍ വിവാദമായി.
കണ്ട് രണ്ട് കണ്ണ് .. കണ്ണുകളിൽ നിഗൂഢത ഒളിപ്പിച്ച് ശ്രിന്ദ
കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. പിന്നാലെ വാഹനം പരസ്യലേലത്തിന് വെയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ദീപസ്തംപത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വില്‍ക്കാനായിരുന്നു തീരുമാനം. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications