കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയിൽ ഹാജരാക്കാൻ ദിവസങ്ങൾ മാത്രം! എൻഐഎ ഉദ്യോഗസ്ഥർ ഹാദിയയുടെ വീട്ടിൽ...

ഹാദിയ കേസിൽ നവംബർ 27ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എൻഐഎയുടെ നടപടി.

Google Oneindia Malayalam News

കോട്ടയം: സുപ്രീംകോടതിയിൽ ഹാജരാക്കാനിരിക്കെ എൻഐഎ ഉദ്യോഗസ്ഥർ ഹാദിയയുടെ മൊഴിയെടുത്തു. ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയാണ് എൻഐഎ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് എൻഐഎ ഉദ്യോഗസ്ഥർ ഹാദിയയുടെ മൊഴിയെടുക്കുന്നത്.

കാന്തപുരം ഗെയിൽ സമരത്തെ വിമർശിച്ചെന്ന്! എപി വിഭാഗം പ്രതിരോധത്തിലായി, വിശദീകരണവും....കാന്തപുരം ഗെയിൽ സമരത്തെ വിമർശിച്ചെന്ന്! എപി വിഭാഗം പ്രതിരോധത്തിലായി, വിശദീകരണവും....

ബാങ്ക് വിളി കേൾക്കുമ്പോൾ ഭയന്നുവിറയ്ക്കുന്ന പെൺകുട്ടി! മോദിയുണ്ടെങ്കിൽ പേടിക്കേണ്ട! മുസ്ലീം വിദ്വേഷം വളർത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു...ബാങ്ക് വിളി കേൾക്കുമ്പോൾ ഭയന്നുവിറയ്ക്കുന്ന പെൺകുട്ടി! മോദിയുണ്ടെങ്കിൽ പേടിക്കേണ്ട! മുസ്ലീം വിദ്വേഷം വളർത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു...

ഹാദിയ കേസിൽ നവംബർ 27ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എൻഐഎയുടെ നടപടി. ഇതേദിവസം തന്നെയാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിൽ ഹാദിയക്ക് പറയാനുള്ളതും കേൾക്കണമെന്ന് വ്യക്തമാക്കിയാണ് അവരെ നേരിട്ട് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ ഹാദിയയെ ദില്ലിയിൽ എത്തിക്കുന്നതിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച് ഷെഫിൻ ജഹാനും രംഗത്തെത്തി.

 എൻഐഎ ഉദ്യോഗസ്ഥർ...

എൻഐഎ ഉദ്യോഗസ്ഥർ...

നവംബർ 18 ശനിയാഴ്ച ഉച്ചയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ ഹാദിയയുടെ വീട്ടിലെത്തിയത്. ഹാദിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് എൻഐഎ ഉദ്യോഗസ്ഥർ ഹാദിയയുടെ മൊഴിയെടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മൊഴിയെടുക്കൽ വൈകീട്ട് നാലു മണിയോടെ പൂർത്തിയായി.

 റിപ്പോർട്ട് സമർപ്പിക്കാൻ...

റിപ്പോർട്ട് സമർപ്പിക്കാൻ...

ഹാദിയ കേസിൽ നവംബർ 27ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് എൻഐഎയുടെ നടപടി. നവംബർ 27ന് തന്നെയാണ് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കേണ്ടത്. ഹാദിയയ്ക്ക് പറയാനുള്ളതും കേൾക്കണമെന്ന് വ്യക്തമാക്കിയായിരുന്നു അവരെ നേരിട്ട് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്.

സുരക്ഷയും, കോടിയലക്ഷ്യവും...

സുരക്ഷയും, കോടിയലക്ഷ്യവും...

അതേസമയം, ഹാദിയയുടെ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി ദില്ലിയിലേക്ക് വിമാനത്തിൽ കൊണ്ടുപോകണമെന്നാണ് ഷെഫിൻ ജഹാന്റെ ആവശ്യം. എന്നാൽ ഷെഫിൻ ജഹാന്റെ ആവശ്യത്തോട് ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കേണ്ട ചുമതല പിതാവ് അശോകനാണ്. ഇക്കാര്യം സൂചിപ്പിച്ച് ഷെഫിൻ നൽകിയ അപേക്ഷ സംസ്ഥാന വനിതാ കമ്മീഷനും തള്ളിയിരുന്നു.

ഹർജിയെന്ന്...

ഹർജിയെന്ന്...

അതിനിടെ, ദേശീയ വനിതാ കമ്മീഷനെതിരെ ഷെഫിൻ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ നടത്തിയ പ്രസ്താവനകൾ കേസിനെ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുന്നത്. നവംബർ 27നാണ് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കേണ്ടത്.

English summary
hadiya case;nia officers taken statement from hadiya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X