കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ്; സര്‍ക്കാര്‍ നിലപാട് വേങ്ങരെ തെരഞ്ഞെപ്പ് ലക്ഷ്യംവെച്ചോ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിപ്പിച്ചെന്ന കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വേങ്ങര തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് സൂചന. സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം എതിര്‍ത്തില്ലെന്ന രീതിയില്‍ മുസ്ലീംലീഗ് വേങ്ങരയില്‍ പ്രചരണം നടത്തിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഹാദിയയ്ക്കനുകൂല നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

എന്‍ഐഎ അന്വേഷണവിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഇതേതുടര്‍ന്ന് എന്‍ഐഎ അന്വേഷണം ആരംഭിക്കുകയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തശേഷമാണ് എന്‍ഐഎ അന്വേഷിക്കേണ്ടെന്ന് സത്യവാങമൂലം നല്‍കിയത്. കേസിന്റെ വിശദാംശങ്ങളെല്ലാം ക്രൈംബ്രാഞ്ച്
അന്വേഷിച്ചിരുന്നെന്നും അന്വേഷണം തൃപ്തികരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

hadiya

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തെ നേരത്തെ തന്നെ അറിയിക്കുമായിരുന്നെന്ന് സര്‍ക്കാര്‍ പറയുന്നു. കോടതി ഉത്തരവുള്ളതിനാലാണ് എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ല് സര്‍ക്കാര്‍ പറയുന്നത്.

അമ്മയെ പൊളിക്കാൻ ഇടത് വിരുദ്ധരുടെ ശ്രമം; പിണറായിക്ക് എല്ലാം അറിയാം, ആരാണ് ആ ഇടത് വിരുദ്ധർ?
ഷഫീന്‍ ജഹാന്റെ തീവ്ര നിലപാടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. ഇയാള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന ഹാദിയയുടെ പിതാവ് അശോകന്റെ പരാതിയാണ് എന്‍ഐഎ അന്വേഷണത്തിലെത്തിയത്. എന്‍ഐഎ അന്വേഷണം പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് അശോകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതി നിലപാട് ഉടന്‍ പ്രഖ്യാപിച്ചേക്കും.

English summary
Hadiya 'love jihad' case: No need for NIA probe, Kerala government tells SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X