Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹനാന്‍ മലയാളികളെ പറ്റിച്ചു?, പിന്നില്‍ സിനിമാ പ്രമോഷന്‍?; പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങളും പരിഹാസവും

Recommended Video

cmsvideo
    ഹനാൻ മലയാളികളെ പറ്റിക്കുകയായിരുന്നോ ?

    കൊച്ചി: പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളോജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഇന്നലെ വാര്‍ത്താമാധ്യമങ്ങളിലേയും സോഷ്യല്‍മീഡിയയിലേയും താരം. തൃശ്ശൂര്‍ സ്വേദേശിനിയായ ഹനാന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്ക് പൊരുതികരകയറുന്ന ആ പെണ്‍കുട്ടി.

    മാതൃഭൂമിയിലൂടെ പുറത്തുവന്ന ആ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ മറ്റു മാധ്യമങ്ങളിലും പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയും വാര്‍ത്ത ഏറ്റുപിടിച്ചു. എന്നാല്‍ ആ വാര്‍ത്ത ചില സിനിമാപ്രവര്‍ത്തകരുടെ പ്രമോഷന്റെ ഭാഗമാണെന്ന ആരോപണമാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

    അതിജീവനത്തിന്റെ കഥ

    അതിജീവനത്തിന്റെ കഥ

    ഇന്നലത്തെ മാതൃഭൂമി പത്രത്തിലെ കൊച്ചി എഡിഷനിലായിരുന്നു ഹനാന്റെ അതിജീവനത്തിന്റെ കഥ ആദ്യം വന്നത്. പുലര്‍ച്ചേ നാലുമണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍കാര്‍ക്കറ്റില്‍ പോയി മീനെടുത്ത് കൊണ്ട് വന്ന് തമ്മനത്ത് ഇറക്കിവെച്ച് ശേഷം വീട്ടിലേക്ക് പോവുന്നതാണ് ഹനാന്റെ ഒരു ദിവസത്തെ ഒന്നാംഘട്ടം എന്ന് വാര്‍ത്തയില്‍ പറയുന്നു.

    ഒരുദിവസം

    ഒരുദിവസം

    പിന്നീട് കുളിച്ചൊരുങ്ങി 60 കിലോമീറ്ററുകള്‍ അകലേയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്. മൂന്നാംവര്‍ഷ രസതന്ത്ര വിദാര്‍ത്ഥിയാണ് ഹന. മൂന്നരയ്ക്ക് കോളോജ് വിട്ടശേഷം തമ്മനത്തേക്ക് തിരിച്ചെത്തി രാവിലെ എടുത്തുവെച്ച മീന്‍പ്പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോ മീന്‍ അരമണിക്കൂറില്‍ തീരും ഇതായിരുന്നു ഹാനാന്റെ ഒരുദിവസം.

    ജോലികള്‍

    ജോലികള്‍

    വാടകവീട്ടില്‍ താമസിക്കുന്ന ഹനാന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. സാമ്പത്തികബുദ്ധിമുട്ടുകളാല്‍ പടനം മുടങ്ങിയ ഹനാന്‍ തളരാന്‍ തയ്യാറായില്ല. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഒഫീസിലും ഒരുവര്‍ഷം ജോലിചെയ്ത് പണം ഉണ്ടാക്കി. ഇതിനിടെ ചെവിക്ക് തകരാറുണ്ടായതിനേ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

    രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    ഹാനാന്റെ വാര്‍ത്ത പുറത്തുവന്നതോടെ നിരവധിയാളുകള്‍ അവര്‍ക്ക് സാഹായ ഹസ്തങ്ങളുമായി മുന്നോട്ട് വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് ഹാനാന്റെ പഠനം സൗജന്യമാക്കാന്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹനാന് സൗജന്യപഠനം നല്‍കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.

    സിനിമയില്‍

    സിനിമയില്‍

    ഹനാന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കിയതായിരുന്നു ഏറ്റവും വലിയ മറ്റൊരു വാര്‍ത്ത. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന തന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹാനാന് അവസരം നല്‍കുമെന്നായിരുന്നു സംവിധായകന്‍ അരുണ്‍ഗോപി അറിയിച്ചത്.

    സംശയങ്ങളും

    സംശയങ്ങളും

    ഹാനാന്റെ വാര്‍ത്ത ഇത്രയധികം ശ്രദ്ധ പിടിച്ചതിനോടൊപ്പം തന്നെ ചില സംശയങ്ങളും പലരും പ്രകടിപ്പിച്ചിരുന്നു. ഹാനാന്റെ വാര്‍ത്ത വ്യാജമാണെന്നും സിനിമയുടെ പ്രമോഷന്‍ ആണെന്നുമായിരുന്നു പലരുടേയും വാദം. സഹായ ഹസ്തം നീട്ടിയ അരുണ്‍ഗോപിക്ക് നേരെയായിരുന്നു വിമര്‍ശനങ്ങളേറെയും.

    ആരോപണം

    ആരോപണം

    മൂന്ന് ദിവസം മാത്രമാണ് ഹനാന്‍ തമ്മനത്ത് മീന്‍വില്‍പ്പന നടത്തിയത് എന്നായിരുന്നു വിമര്‍ശകരുടെ പ്രധാനം ആരോപണം. ഒപ്പം, ക്വീന്‍ എന്നീ സിനിമകളില്‍ ഹനാന്‍ അഭിനയിച്ചു എന്നും അതിന്റെ തെളിവായി ഏതാനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

    പ്രമുഖ താരങ്ങള്‍ക്കൊപ്പം

    പ്രമുഖ താരങ്ങള്‍ക്കൊപ്പം

    ഹനാന്റെ ഫെയ്‌സ്ബുക്കിലേയും പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഹാനാനെതിരെ ഉപയോഗിക്കപ്പെടുന്നുണ്ട്. മലയാളികളുടെ സഹായമനസ്ഥിതിയെ ഹനാനിലൂടെ സിനിമാക്കാര്‍ ചൂഷണം ചെയ്തുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ ഹനാനേയും അരുണ്‍ഗോപിയേയും വിമര്‍ശിച്ചുകൊണ്ട് ട്രോളുകളും നിറയുന്നുണ്ട്.

    പരിഹാസങ്ങള്‍

    പരിഹാസങ്ങള്‍

    ഹനാന്റെ വാര്‍ത്ത ഷെയര്‍ ചെയ്തവരേയും, വിഷയത്തില്‍ ഇടപെട്ട് സഹായങ്ങള്‍ എത്തിച്ചവരേയും പരിഹസിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയാണ് ഇത്തരത്തിലുള്ള പരിഹാസങ്ങളുടെ മുന പ്രധാനമായും നീളുന്നത്.

    ഒപ്പംനില്‍ക്കുന്നവര്‍

    ഒപ്പംനില്‍ക്കുന്നവര്‍

    ആ കുട്ടിയുടെ അതീജീവനകഥ കണ്ട് ഐക്യപ്പെട്ടവരോട്, സഹായങ്ങള്‍ എത്തിക്കാന്‍ എത്രയും പെട്ടെന്ന് ഇടപെടലുകള്‍ നടത്തിയവരോട്, സഹായ ഹസ്തങ്ങല്‍ നീട്ടിയവരോട്, അവരുടെ നല്ല മനസ്സിനോട് ഒപ്പം നില്‍ക്കുകയും അംഗീകരിക്കുയും ചെയ്യേണ്ടതിന് പകരം അവരെ പരിഹസിക്കുന്നതിനെതിരേയും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+