കൈവെട്ട് കേസ്: 13 പേര് കുറ്റക്കാാര്, 18 പേരെ വെറുതേ വിട്ടു
കൊച്ചി:മത നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. 18 പേരെ വെറുതേ വിട്ടു.
കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ മെയ് 5 ന് പ്രഖ്യാപിയ്ക്കും.
മതത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന ആദ്യത്തെ തീവ്രവാദ ആക്രമണം ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം.
കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട സംഭവം എന്നും ഇതിനെ വേണമെങ്കില്‍ വിളിയ്ക്കാം. കോളേജിലെ ഇന്റേണല്‍ പരീക്ഷയ്ക് തയ്യാറാക്കിയ ചോദ്യത്തില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് അധ്യാപകന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്.

സംസ്ഥാനത്ത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രസ്ഥാനവും, അതിന്റെ പതാകാവാഹകരായ ഒരു ദിനപത്രവും ഈ കേസില്‍ പ്രതിസ്ഥാനത്ത് വന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി വിധി പറയുമ്പോള്‍ അത് കേരളത്തിന്റെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്.
31 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായിരിയ്ക്കുന്നത്. എന്നാല്‍ ആ ക്രൂരകൃത്യം നിര്‍വ്വഹിച്ച വ്യക്തിയെ ഇതുവരെ പിടികൂടാന്‍ പോലീസിനോ പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയ്ക്കോ കഴിഞ്ഞിട്ടില്ല. പിടികിട്ടാത്ത പ്രതികളില്‍ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹി കൂടി ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications