കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തിന്റെ കൈവെട്ട് വഴികള്‍

  • By Soorya Chandran
Google Oneindia Malayalam News

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ ടിജെ ജോസഫ് ഇന്റേണല്‍ പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറില്‍ ഒരു ചോദ്യം തയ്യാറാക്കി. അത് ഇസ്ലാമിനേയും പ്രവാചകനായ മുഹമ്മദ് നബിയേയും നിന്ദിക്കുന്നതാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇതായിരുന്നു ആ ചോദ്യത്തിലെ വിവാദവാക്കുകള്‍

'മുഹമ്മദ്: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ'

TJ Joseph with Wife

കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് ഈ ചോദ്യപ്പേപ്പര്‍ വഴിവച്ചു. അധ്യാപകന്‍ ക്ഷമ ചോദിച്ചെങ്കിലും അദ്ദേഹത്തെ കോളേജില്‍ നിന്ന് മാനേജ്‌മെന്റ് പുറത്താക്കി.

ഇതിനെല്ലാം ശേഷമാണ് അദ്ദേഹത്തിന്റെ ഇടത് കൈപ്പത്തി അക്രമി സംഘം വെട്ടിമാറ്റുന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം. 2010 ജൂലായ് നാലിനായിരുന്നു സംഭവം. വീടിന് മുന്നില്‍ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഇത്. മഴുകൊണ്ടാണ് അധ്യാപകന്റെ കൈ വെട്ടിമാറ്റിയത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍. ഈ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും തന്നെ ആയിരുന്നു ആക്രമണത്തിന്റെ മുന്നിലും പിന്നിലും.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈബ്രാഞ്ചും ഒടുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ആണ് കേസ് അന്വേഷിച്ചത്. താലിബാന്‍ സ്വഭാവത്തോടെയുള്ള ഈ ആക്രണം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.

English summary
Kerala Hand Chopping Case: NIA court to proclaim the verdict on April 30. The main accused is still in underground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X