Get Updates
Get notified of breaking news, exclusive insights, and must-see stories!

Bakrid Malayalam Wishes: ത്യാഗത്തിന്റെ ദിനം; നേരാം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മരണകൾ ഊറുന്ന മറ്റൊരു ബലി പെരുന്നാൾ കൂടി വന്നെത്തുകയാണ്. ഇക്കുറി ജൂൺ ഏഴ് ശനിയാഴ്‌ചയാണ് കേരളത്തിൽ ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ കൊണ്ടാടുക. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാൾ ജൂൺ ഏഴിനായത്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിന്റെ കൂടി ഓർമ്മകളാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്.

ബലി പെരുന്നാളിന്റെ ചരിത്രവും ഐതിഹ്യവും

ത്യാഗസ്‌മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്‌മയിലിനെ അല്ലാഹുവിന്റെ കൽപന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികൾ കണക്കാക്കുന്നത്.

bakrid2025wishes

ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ബലി പെരുന്നാൾ എന്ന് പേരു വന്നതെന്നും കരുതപ്പെടുന്നു. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കൂടി ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഈ വിശ്വാസത്തെ അടയാളപ്പെടുത്തി കൊണ്ട് അന്നേ ദിവസം ഇസ്ലാം മത വിശ്വാസികൾ അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ടെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

സാധാരണഗതിയിൽ ഇസ്ലാംമത വിശ്വാസ പ്രകാരമുള്ള ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ബലി പെരുന്നാളായി ആചരിച്ചു വരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കാറുള്ളത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തന്റേത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൊടുക്കുക, ദരിദ്രർക്ക് ദാനം നൽകുക. എന്നിങ്ങനെയുള്ള പുണ്യപ്രവർത്തികൾ ഈ സമയത്ത് ചെയ്യുന്നതാണ് ആഘോഷത്തിന്റെ അടിസ്ഥാന തത്വം.

ഇന്നേ ദിവസം ബലിയർപ്പിക്കുന്ന ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലി നൽകിയവർക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികൾക്കും ഒരു ഭാഗം പാവപ്പെട്ടവനും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ദാനധർമ്മങ്ങൾക്കും ഈ ദിനം പ്രത്യേക സ്ഥാനമുണ്ട്. 400 ഗ്രാം സ്വർണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ ഇസ്ലാം മത വിശ്വാസിയും ബലി നൽകണമെന്നാണ് പ്രമാണം.

bakrid

എന്നാൽ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ബലി പെരുന്നാൾ ശരിക്കും നിറമുള്ള ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന ഒന്നല്ല. ചെറിയ പെരുന്നാളിന് എന്നത് പോലെയുള്ള വർണാഭമായ ആഘോഷങ്ങളല്ല ഈ ദിനം നടക്കാറുള്ളത്. എങ്കിലും ഒരു ആഘോഷം എന്നതിലുപരി ഈ ദിനം ഓർമ്മപ്പെടുത്തലിനെ സൂചിപ്പിക്കുന്നതാണ്. ത്യാഗത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ ഓർമ്മപ്പെടുത്തൽ.

ബലി പെരുന്നാൾ ആശംസകൾ നേരാം

സ്നേഹത്തോടെ, അതിലേറെ വിശ്വാസത്തോടെ ഏവർക്കും നേരുന്നു... ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

ഈ ദിനം നിങ്ങളുടെ ജീവിതത്തിൽ സ്‌നേഹവും സന്തോഷവും ഐക്യവും സമാധാനവും ഒക്കെ കൊണ്ടുവരട്ടെ. നിങ്ങൾക്കെല്ലാവർക്കും ബക്രീദ് ദിനാശംസകൾ

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ. ബക്രീദ് ആശംസകൾ

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ നേരുന്നു..!

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌മരണകളുണ‍ർത്തി വീണ്ടും ഒരു ബലി പെരുന്നാൾ കൂടി വരവായി, ഏവർക്കും ബക്രീദ് ആശംസകൾ

ഈ ഈദുൽ അദ്‌ഹയിൽ നിങ്ങൾക്കും കുടുംബത്തിനും സമാധാനം, സമൃദ്ധി, സന്തോഷം എന്നിവ നേരുന്നു, ബക്രീദ് ആശംസകൾ!

ഈദുൽ അദ്‌ഹയുടെ ഈ പുണ്യദിനത്തിൽ, അല്ലാഹു നിങ്ങളെ നിത്യസ്നേഹം നൽകി അനുഗ്രഹിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുകയും ചെയ്യട്ടെ, ബക്രീദ് ആശംസകൾ..

bakrid

ഈദിന്റെ സുഗന്ധം നിങ്ങളുടെ വീട്ടിലും കുടുംബ വീട്ടിലും നിറയട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും അടുത്തവർക്കും ബക്രീദ് ദിനാശംസകൾ..!

ഈ ദിനം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തെ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+