Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്‌റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ

ഈസ്‌റ്റർ ലോകമെമ്പാടുമുള്ള ക്രൈസ്‌തവർക്ക് സവിശേഷമായ ഒരാഘോഷമാണ്. 2026 ഏപ്രിൽ 5-നാണ് ഈസ്‌റ്റർ. ദുഃഖവെള്ളിക്ക് ശേഷം യേശുക്രിസ്‌തുവിന്റെ ഉയിർപ്പിനെ ഇത് അടയാളപ്പെടുത്തുന്നു. കുടുംബങ്ങൾ ഒന്നിച്ച് പള്ളിയിൽ പോകുകയും വിരുന്നൊരുക്കുകയും ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്യും. ഒരു ആഘോഷം എന്നതിലുപരി ഈസ്‌റ്റർ ക്രൈസ്‌തവ സമൂഹത്തിനുള്ള ഓർമ്മപ്പെടുത്തലായാണ് കണക്കാക്കുന്നത്.

ആദ്യകാല ക്രൈസ്‌തവർ ഈസ്‌റ്ററിനെ യഹൂദരുടെ പെസഹയുമായി ബന്ധപ്പെടുത്തി കണ്ടിരുന്നു. യേശുവിനെ മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ പെസഹ കുഞ്ഞാടായാണ് അവർ കരുതിയത്. ആഘോഷത്തിൻ്റെ തീയതി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ എ.ഡി. 325-ലെ നിഖ്യാ കൗൺസിൽ ഒരു നിയമം കൊണ്ടുവന്നു. ഇതനുസരിച്ച്, വസന്തവിഷുവത്തിന് ശേഷമുള്ള ആദ്യത്തെ പൗർണ്ണമി കഴിഞ്ഞുവരുന്ന ഞായറാഴ്‌ചയാണ് ഈസ്‌റ്റർ ആഘോഷിക്കുക.

happy easter 2026

ഈസ്‌റ്റർ വിശ്വാസികളെ സംബന്ധിച്ചിടത്തോളം യേശുവിൻ്റെ കർത്തൃത്വത്തിലുള്ള വിശ്വാസത്തെ ഉറപ്പിക്കുന്നു. നോമ്പുകാലത്തിന് ശേഷമാണ് ഇത് വരുന്നത്. ഉപവാസത്തിൻ്റെയും പ്രായശ്ചിത്തത്തിൻ്റെയും കാലമാണ് നോമ്പ്. യേശുവിൻ്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, പീഡാനുഭവങ്ങൾ, മരണം എന്നിവയെല്ലാം അനുസ്‌മരിക്കുന്ന വിശുദ്ധവാരാചരണത്തിന് ശേഷമാണ് ഈസ്‌റ്റർ ഞായർ വരുന്നത്. മരണത്തിനുമേൽ യേശു നേടിയ വിജയത്തെയും പുതിയ ജീവിതത്തിൻ്റെ വാഗ്‌ദാനത്തെയുമാണ് ഈസ്‌റ്റർ ഓർമ്മിപ്പിക്കുന്നത്.

ലോകമെമ്പാടും, ഈസ്‌റ്ററിന് മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ദേവാലയങ്ങളിൽ തിരുവചന വായനകൾക്കും പ്രാർത്ഥനകൾക്കും ദിവ്യബലിക്കും പ്രാധാന്യം നൽകുന്നു. പല രാജ്യങ്ങളിലും ഈസ്‌റ്റർ മുട്ടകൾ തേടിയുള്ള കളികളും ചോക്ലേറ്റ് മുട്ടകൾ പങ്കിടുന്നതും പ്രധാനമാണ്. മുട്ടകൾ പുതുജീവൻ്റെയും പ്രത്യാശയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. ചില പ്രദേശങ്ങളിൽ ഈസ്‌റ്റർ ബണ്ണി സമ്മാനങ്ങൾ കൊണ്ടുവരുന്നതായും കഥകൾ പ്രചാരത്തിലുണ്ട്.

happy easter 2026

കേരളത്തിലെ ആഘോഷങ്ങൾ

കേരളത്തിൽ വിശുദ്ധ വാരാചരണത്തിന് തനതായ ആചാരങ്ങളും പേരുകളുമുണ്ട്. ഓശാന ഞായറിനെ കുരുത്തോല പെരുന്നാൾ എന്ന് വിളിക്കുന്നു. അന്നേ ദിവസം വിശ്വാസികൾ കുരുത്തോലകളേന്തി പ്രദക്ഷിണമായി പള്ളിയിലേക്ക് പോകുന്നു. അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ പെസഹാ വ്യാഴം ആചരിക്കുന്നു. ദുഃഖവെള്ളിയെ ദുഃഖവെള്ളി എന്നാണ് വിശേഷിപ്പിക്കുന്നത്. അന്ന് യേശുവിൻ്റെ പീഡാനുഭവങ്ങളെ അനുസ്‌മരിച്ച് നീണ്ട ശുശ്രൂഷകൾ നടത്തുന്നു. ഈസ്‌റ്റർ ആഘോഷങ്ങൾ ആരംഭിക്കുന്നത് രാത്രിയിലെ ഉയിർപ്പ് ശുശ്രൂഷകളോടെയാണ്.

ഈസ്‌റ്റർ ഉദ്ധരണികൾ

യേശു അവളോടു: "ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും"- യോഹന്നാൻ 11:25

happy easter 2026

"അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു"- മത്തായി 28:6

ഈസ്‌റ്റർ ആശംസകൾ

"ഏത് കഠിനമായ പീഡാനുഭവങ്ങൾക്കും വേദനകൾക്കും ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്ന വലിയ പ്രത്യാശയാണ് ഈസ്റ്റർ പകരുന്നത്. നിങ്ങൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈസ്‌റ്റർ ആശംസകൾ!"

"ഇരുട്ടിന്മേൽ വെളിച്ചവും തിന്മയ്ക്ക് മേൽ നന്മയും നേടിയ വിജയമായി ഈ ഉയിർപ്പ് തിരുനാൾ മാറട്ടെ. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്‌റ്റർ ആശംസകൾ!"

"സ്‌നേഹവേരുകൾ പടരട്ടെ, നന്മവഴികൾ നീളട്ടെ... കനിവിന്റെയും കരുണയുടെയും ഈസ്‌റ്റർ ദിനാശംസകൾ."

"ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ ഉയിർപ്പുതിരുനാൾ ആശംസകൾ!"

"ഉയിർത്തെഴുന്നേറ്റ ക്രിസ്‌തുവിന്റെ കൃപയും സമാധാനവും എന്നും നിങ്ങളുടെ കൂടെയുണ്ടാകട്ടെ"

ഈസ്‌റ്റർ ദിന സന്ദേശങ്ങൾ

കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പ് നമ്മുടെ ജീവിതത്തിൽ പുതിയ പ്രത്യാശയും സന്തോഷവും നിറയ്ക്കട്ടെ

ക്രിസ്‌തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സന്തോഷം നമ്മുടെ ഇടയിൽ എപ്പോഴും ഉണ്ടാകട്ടെ

happy easter 2026

ഈ ഈസ്‌റ്റർ നമ്മുടെ കുട്ടിക്കാലത്തെ സുന്ദരമായ ഓർമ്മകളെയും ഒത്തുകൂടലുകളെയും ഓർമ്മിപ്പിക്കുന്നു

സ്‌നേഹത്തിലാഴട്ടെ വേരുകള്‍, വാത്സല്യത്തില്‍ പുലരട്ടെ ലോകം

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്‌തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+