സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഈദ്: നേരാം ഉറ്റവർക്കായി ചെറിയ പെരുന്നാള്‍ ആശംസകള്‍
കോഴിക്കോട്: പുണ്യമാസമായ റമളാനിലെ 30 നോമ്പുകളും പൂർത്തിയാക്കി ഇസ്ലാംമത വിശ്വാസികള്‍ നാളെ ഈദുല്‍ ഫിത്വർ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ചെറിയ പെരുമാള്‍ ഇന്നായിരിക്കുമെന്ന് കരുതി ഇന്നത്തെ അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളാല്‍ വീടുകളില്‍ ഒതുക്കേണ്ടി വന്ന പെരുന്നാള്‍ ആഘോഷം ഇത്തവണ അതിമനോഹരമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ആള്‍ക്കൂട്ട നിയന്ത്രണം എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ പള്ളികള്‍ക്ക് പുറമെ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നിർവ്വഹിക്കപ്പെടും.
''നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു! ഈദ് മുബാറക്!''
''നിങ്ങളുടെ ഈ ദിനം സമാധാനവും സ്‌നേഹവും കൊണ്ട് നിറയട്ടെ. ഈദ് മുബാറക്!''

''പ്രാര്‍ത്ഥിക്കാനും പുഞ്ചിരിക്കാനും സ്‌നേഹിക്കാനും പങ്കുവയ്ക്കാനുമുള്ള മനോഹരമായ അവസരമാണ് ഈദ്. നിങ്ങളുടെ ആത്മാവിനെയും നിങ്ങളുടെ സുഹൃത്തുക്കളെയും വെളിച്ചത്തിന്റെ വഴികളിലേക്ക് തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ തയ്യാറാകുമ്പോള്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ''
''നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം നല്‍കാനും നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള ശക്തി നല്‍കാനും ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഈദ് മുബാറക് ''
പെരുന്നാള്‍ ആശംസകള്‍ നേർന്ന് നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്ത് എത്തിയിരിക്കുന്നത്. സാഹോദര്യത്തിന്റെയും ഒത്തുകൂടലിന്റേയും നൈർമല്യം നിറയുന്ന ഈ ദിനത്തില്‍ നമുക്കും ഉറ്റവരോട് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരാം.
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
''നിങ്ങളുടെ ദയാപ്രവൃത്തികൾ അല്ലാഹു അംഗീകരിക്കുകയും നിങ്ങളുടെ അനുസരണക്കേടും പാപങ്ങളും ക്ഷമിക്കുകയും ലോകമെമ്പാടുമുള്ള എല്ലാ വ്യക്തികളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും ചെയ്യട്ടെ. നിങ്ങൾക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് മുബാറക് ആശംസിക്കുന്നു''
''എന്റെ ഹൃദയത്തിൽ സന്തോഷവും മുഖത്ത് ഒരു വലിയ പുഞ്ചിരിയുമായി ഞാൻ നിങ്ങൾക്ക് ഈദ്-ഉൽ-ഫിത്തർ ആശംസകൾ അയയ്ക്കുന്നു. ദയയും സദ്‌ഗുണവും ഉള്ളവരായിരിക്കാൻ നാഥൻ നമ്മെ സഹായിക്കട്ടെ. ഈദ് മുബാറക്''
''ഇന്നത്തെ ദിവസം എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ കഴിയില്ലായിരിയ്ക്കും, എന്നാൽ നിങ്ങൾ എപ്പോഴും എന്റെ പ്രാർത്ഥനയിൽ ഉണ്ട്. അല്ലാഹു നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകട്ടെ''
''ഈ ഈദ് നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും അല്ലാഹുവിനോടുള്ള സ്‌നേഹത്തിനും വിശ്വാസത്തിനും തുറക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്!''
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications