കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാപ്പി ന്യൂ ഇയര്‍ ടു ഓള്‍... നമ്മുടെ പുതുവര്‍ഷ ദിനം ചിങ്ങം ഒന്നിനാണ്‌

Google Oneindia Malayalam News

തിരുവനന്തപുരം: പുതുവര്‍ഷ ദിനം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ജനുവരി ഒന്ന് ആണ്. അത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം. എന്നാല്‍ സ്വന്തമായി ഒരു കലണ്ടറുണ്ടെന്ന കാര്യം പലപ്പോഴും മറന്നുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്.

ഓണം, വിഷു, കര്‍ക്കിടക വാവ് തുടങ്ങിയവയും ക്ഷേത്രോത്സവങ്ങളും വരുമ്പോള്‍ മാത്രം നമ്മുടെ കലണ്ടറിലേയ്ക്ക് നോക്കുന്നവരായിപ്പോയി നമ്മുടെ സമൂഹം. എങ്കിലും അങ്ങനെയെങ്കിലും നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ച കലണ്ടറിനെ ഓര്‍ത്തെടുക്കുന്നു എന്നത് ഭാഗ്യം തന്നെ.

Thumba Flower

വെറും ചിങ്ങമല്ല, 'പൊന്നിന്‍ ചിങ്ങ'മാണ് പിറക്കുന്നത്. പക്ഷേ അതിപ്പോള്‍ കഥകളിലും ഓര്‍മകളിലും മാത്രമായി. വെളിമ്പറമ്പുകളും കുന്നുകളും പുഴകളും ഒക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന നാട്ടില്‍ വസന്തത്തിന്റെ സുഗന്ധം പരത്താന്‍ പൂക്കള്‍ എവിടെയാണ് വിരിയുക എന്ന ചോദ്യം ബാക്കിയാണ്.

കര്‍ക്കിടമഴയുടെ താണ്ഡവം ഇത്തവണ അങ്ങനെ കാണാന്‍ പോലും കഴിഞ്ഞില്ല. പഞ്ഞമാസമെന്ന ചീത്തപ്പേര് കര്‍ക്കിടകത്തിന് നഷ്ടമാകുമ്പോള്‍ പൊന്നിന്‍ ചിങ്ങമെന്ന പേരും നഷ്ടപ്പെട്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

എന്തായാലും മലയാളികള്‍ക്ക് ചിങ്ങമാസത്തെ അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഓണത്തിന്റെ വരവറിയിയ്ക്കുന്നത് തന്നെ. ഓണം എന്നത് ഒരു ഗൃഹാതുര ഓര്‍മയായി ബാക്കിയാവുകയാണെങ്കിലും വിപണിയുടെ ഉണര്‍വ്വ് ഒരു ഉപഭോക്തൃസമൂഹത്തെ അത്രമേല്‍ സന്തോഷപ്പെടുത്തും.

ഓണം എത്തുന്നതിന് മുമ്പ് തന്നെ, ചിങ്ങം ഒന്നോട് കൂടി ഓണം ഓഫറുകളുടെ പെരുമഴയാണ്. ഷോപ്പിംഗ് നടത്തി ഓണം ആഘോഷിയ്ക്കൂ എന്നാണ് പരസ്യവാചകങ്ങള്‍ പോലും. ഓണാഘോഷം ടെലിവിഷന് മുന്നില്‍ തന്നെ ആക്കാന്‍ ടിവി ചാനലുകളും മത്സരം തുടങ്ങിക്കഴിഞ്ഞു.

എന്തായാലും ചിങ്ങമാസം പിറന്നിരിയ്ക്കുന്നു. മലയാളിയുടെ പുതുവര്‍ഷം. പ്രതീക്ഷയുടേയും സ്വപ്‌നങ്ങളുടേയും ഒരു പുതുവര്‍ഷം. എല്ലാ വായനക്കാര്‍ക്കും മലയാളം വണ്‍ഇന്ത്യയുടെ പുതുവത്സരാശംസകള്‍.

English summary
Happy New Year to all- Kerala celebrates Malayalam New Year on Chingam 1 st.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X