Get Updates
Get notified of breaking news, exclusive insights, and must-see stories!

"കടമക്കുടിയിലേക്ക് ഉൾപ്പെടെ വാട്ടർ മെട്രോ നീട്ടും, കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഡിപിആർ ഉടൻ"

കൊച്ചി: കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ രണ്ട് പദ്ധതികളാണ് കൊച്ചി മെട്രോയും വാട്ടർ മെട്രോയും. ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ നടത്തി കൊണ്ട് പോവുന്ന മെട്രോകളിൽ ഒന്നായാണ് കൊച്ചിയിലേത് കണക്കാക്കുന്നത്. മാത്രമല്ല ഓരോരിക്കൽ കൃത്യമായ രീതിയിൽ വിപുലീകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കലും ഒക്കെ തകൃതിയായി നടക്കുന്നുണ്ട്.

ഇപ്പോഴിതാ കൊച്ചി മെട്രോയുടെ ഈ വർഷത്തെ സുപ്രധാന പദ്ധതികളെ കുറിച്ച് മനസ് തുറക്കുകയാണ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. വാട്ടർ മെട്രോ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ അദ്ദേഹം എടുത്തുപറഞ്ഞു. മാത്രമല്ല കൊച്ചി നിവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലോക്‌നാഥ് ബെഹ്‌റ പങ്കുവച്ചിരുന്നു.

kochimetroandwatermetro

'ഈ വർഷം കുറച്ചുകൂടി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. ഇത്തവണത്തെ ആദ്യ ലക്ഷ്യം വാട്ടർ മെട്രോയുടെ കുറച്ചു റൂട്ട് കൂട്ടുക എന്നതാണ്. കടമക്കുടി അടക്കമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് വാട്ടർ മെട്രോ കൊണ്ട് പോവാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നുണ്ട്. പുതിയ ടെർമിനൽ എന്ന നിലയിൽ എറണാകുളം ടെർമിനൽ പ്രവർത്തനം തുടങ്ങും' ലോക്‌നാഥ്‌ ബെഹ്‌റ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'എറണാകുളം ടെർമിനൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ അടങ്ങിയ ടെർമിനലുകളിൽ ഒന്നായിരിക്കും. അതിന്റെ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇന്ത്യയിലെ പലയിടത്തേക്കും വാട്ടർ മെട്രോ വ്യാപിപ്പിക്കുന്നതിനുള്ള പഠനങ്ങൾ നടത്തിവരുന്നുണ്ട്. മുംബൈ, ഗോവ, ആൻഡമാൻ പോലെയുള്ള ഇടങ്ങളിൽ' കൊച്ചി മെട്രോ എംഡി പറയുന്നു.

'മെട്രോ റെയിലിന്റെ രണ്ടാം ലൈൻ ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന് ചില സാങ്കേതിക വെല്ലുവിളികൾ ഉണ്ട്. എങ്കിലും അതൊക്കെ മറികടന്ന് സമയബന്ധിതമായി അത് നടപ്പാക്കാൻ കഴിയണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026ൽ കുറച്ചുകൂടി ലാഭം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്' അദ്ദേഹം തുടർന്നു.

'കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്. രണ്ടാംഘട്ടം എങ്ങനെ ഉദ്‌ഘാടനം ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. മൂന്നാം ഘട്ടത്തിന്റെ ഡിപിആർ ജനുവരി 31ന് ലഭിക്കാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ രീതിയിൽ തന്നെയാണ് എല്ലാം പുരോഗമിക്കുന്നത്. അങ്ങനെ കിട്ടുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അത് സംസ്ഥാന സർക്കാരിന് കൈമാറും' കൊച്ചി മെട്രോ എംഡി പറഞ്ഞു.

'ആ ലൈൻ ഒരു സുപ്രധാന ലൈനാണ്. അതിൽ മറ്റ് തടസങ്ങൾ ഉണ്ടാവാൻ ഇടയില്ല എന്നാണ് എനിക്ക് തോന്നുന്നത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ട്. അതുകൊണ്ട് നമുക്ക് കിട്ടും. അതിന് മുന്നോടിയായി കുറച്ച് കാര്യങ്ങളുണ്ട്. ഇപ്പോൾ അപ്രൂവലിന് പോയാൽ അടുത്ത വർഷം പകുതിയോടെ എങ്കിലും അത് തുടങ്ങാനാവും' ലോക്‌നാഥ്‌ ബെഹ്‌റ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+