ശ്രീ കൃഷ്ണ ജന്‍മാഷ്ടമി; ഐശ്വര്യങ്ങള്‍ക്കായി വ്രതം അനുഷ്ഠിക്കാം, അറിയാം ആചാരങ്ങളും ആഘോഷങ്ങളും
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതാരമെടുത്ത ദിവസമാണ് കൃഷ്ണ ജന്‍മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസത്തിലെ അര്‍ദ്ധ രാത്രിയിലാണ് ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതാരമെടുത്തത്. ഹിന്ദു മത വിശ്വാസികളാണ് കൃഷ്ണ ജന്‍മാഷ്ടമി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ കൃഷ്ണ ജന്‍മാഷ്ടമി ആഗസ്റ്റ് 30ന് ആണ് അഘോഷിക്കുന്നത്.
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

എല്ലാ വര്‍ഷവും കൃഷ്ണ ജന്‍മാഷ്ടമിയുടെ തീയതി മാറിക്കൊണ്ടിരിക്കും. കൃഷ്ണ ജന്‍മാഷ്ടമി ദിവസത്തില്‍ ഭക്തര്‍ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും ഐശ്വര്യങ്ഹള്‍ നേടാനായി വ്രതം നോല്‍ക്കുതയും ചെയ്യും. ക്ഷേത്രങ്ങളും വീടുകളും ഭംഗിയായി അലങ്കരിച്ചാണ് ആഘോഷങ്ങളുണ്ടാകുക. കൂടാതെ ഘോഷയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ശ്രീ ജയന്തി എന്നീ പേരുകളിലും കൃഷ്ണ ജന്മാഷ്ടമി അറിയപ്പെടുന്നു. അര്‍ദ്ധരാത്രി ആയ നിഷിത കാലത്താണ് കൃഷ്ണ പൂജ നടത്താനുള്ള സമയം. 2021 ആഗസ്റ്റ് 29 ന് രാത്രി 11:25 ന് ആരംഭിക്കുന്ന അഷ്ടമി തിഥി 2021 ആഗസ്റ്റ് 31 ന് പുലര്‍ച്ചെ 01:59 ന് അവസാനിക്കുക. നിഷിത പൂജ സമയം ആഗസ്റ്റ് 31 രാത്രി 11:59 മുതല്‍ 12:44 വരെയാണ്.

ചിങ്ങ മാസത്തിലെ അഷ്ടമി രോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ് ഐതീഹ്യം. ഈ ദിവസത്തെ പേമാരിയും കോടമഞ്ഞും കൊടുങ്കാറ്റിനെയും കുറിച്ച് അതിഭീകരമായ കഥയാണ് ഭാഗവതത്തില്‍ പറയുന്നത്. മഥുരയിലെ രാജകുടുംബത്തിലെ എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ന്‍ ജനിക്കുന്നത്. അധികാര മോഹിയായിരുന്നു ദേവകിയുടെ സഹോദരന്‍ കംസന്‍. ഇതേ തുടര്‍ന്ന് കംസന്‍ ദേവകിയെയും ഭര്‍ത്താവ് വസുദേവരെയും തടവിലാക്കുന്നു.

എന്നാല്‍ ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ കൊല്ലുമെന്ന് അശരീരി കംസനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഈ ഭയത്താല്‍ കംസന്‍ ദേവകിയുടെ ഓരോ കുഞ്ഞിനെയും പ്രസവിച്ച സമയത്ത് തന്നെ കംസന്‍ കരുണയില്ലാതെ വധിച്ചു. എന്നാല്‍ കൃഷ്ണന്റെ ജനനം നടന്ന ഉടന്‍ തന്നെ വസുദേവര് അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികെക്കൊണ്ട് കിടത്തി. കുഞ്ഞ് പ്രസവിച്ചുവെന്ന കാര്യം അറിഞ്ഞ കംസന്‍ സാക്ഷാല്‍ മായാദേവിയായ ആ ശിശുവിനെ വധിക്കുവാന്‍ വേണ്ടി തുനിഞ്ഞു. എന്നാല്‍ ബാലിക ആകാശത്തിലേക്ക് പറന്ന് നിന്റെ അന്തകന്‍ ഭൂമിയില്‍ ജനിച്ചുവെന്ന് കംസനോട് പറഞ്ഞു. ഇത് കേട്ട് ഭയപ്പെട്ട കംസന്‍ ആ സമയത്ത് ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും വധിക്കാന്‍ പൂതന എന്ന രാക്ഷസിയെ നിയോഗിച്ചു.

തുടര്‍ന്ന് അമ്പാടിയിലായിരുന്നു കൃഷ്ണന്‍ ജനിച്ചു വളര്‍ന്നത്. കൃഷ്ണനെ കൊല്ലാന്‍ഡ തുനിഞ്ഞിറങ്ങിയ പൂതന വിഷംപുരട്ടിയ മുലപ്പാല്‍ കൃഷ്ണന് നല്‍കി. എന്നാല്‍ കൃഷ്ണന്‍ മുലപ്പാലിനൊപ്പം പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അസ്വസ്ഥനായ കംസന്‍ വീണ്ടും കൃഷ്ണനെ കൊല്ലാന്‍ വേണ്ടി തൃണാര്‍ത്ഥന്‍ എന്ന അസുരനെ ഇതിനായി നിയോഗിച്ചു. കൊടുങ്കാറ്റായി എത്തിയ അസുരന്‍ കൃഷ്ണനെയും എടുത്തുകൊണ്ട് പറന്നു. എന്നാല്‍ കഴുത്തുഞെരിച്ച് തൃണാര്‍ത്ഥനെ കൃഷ്ണന്‍ വധിക്കുകയായിരുന്നു.

പിന്നാലെ ശകടാസുരന്‍, വല്‍സന്‍, ബകന്‍, അഘന്‍, എന്നീ അസുരന്മാരെയെല്ലാം കംസന്‍ അയച്ചെങ്കിലും എല്ലാവരെയും ശ്രീകൃഷ്ണന്‍ വധിച്ചു. കൃഷ്ണനെ വധിക്കാനുള്ള കംസന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. ഇതോടെ ധനുര്‍യാഗം നടത്താന്‍ തീരുമാനിച്ചു. മധുരാപുരിയിലെ യാഗത്തില്‍ എത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാന്‍ വന്ന കംസനെ കൃഷ്ണന്‍ വധിക്കുകയായിരുന്നു.












Click it and Unblock the Notifications