Uthradam Malayalam Wishes: ഉത്രാടപാച്ചിലിന് മലയാളികള്‍, പ്രത്യേകതകള്‍ എന്തെല്ലാം; ആശംസകള്‍ ഇങ്ങനെ
മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. തിരുവോണത്തിന് ഇനി രണ്ട് നാള് മാത്രമാണ് ഉള്ളത്. ഓണം മുന്നില്‍ കണ്ട് വിപണികളെല്ലാം സജീവമാണ്. ഇത്രയും ദിവസങ്ങളില്‍ ഓണത്തിന് വേണ്ട സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരിക്കും ഓരോ മലയാളിയും. പൂക്കളം ഒരുക്കാനും, പുതിയ ഓണക്കോടി വാങ്ങാനും സദ്യ ഒരുക്കാനും വേണ്ട സാധനങ്ങള്‍ വാങ്ങുന്നതിനുമായിട്ടെല്ലാം നമ്മള് എല്ലാ തിരക്കിലായിരിക്കും.
ഇനി തിരുവോണത്തിന് മുമ്പുള്ള ഉത്രാട ദിനത്തിലാണ് അവസാന വട്ട ഓട്ടമുണ്ടാവുക. ഉത്രാടപ്പാച്ചില്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഒന്നാം ഓണമെന്നും ചെറിയ ഓണമെന്നും ഉത്രാട നാളിനെ വിശേഷിപ്പിക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഒന്‍പതാം ദിനമായി അറിയപ്പെടുന്ന ഉത്രാടം വളരെ തിരക്കേറിയ ദിവസമായിരിക്കും.

ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാന്‍ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളുമെല്ലാം വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകും. ഇതിനെ പൊതുവേ ഉത്രാടപ്പാച്ചില്‍ എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയുന്ന ഇടങ്ങള്‍ കേരളത്തിലുണ്ട്.
ഈ ദിവസം കുട്ടികള്‍ ഓണം ആഘോഷിക്കുകയും, മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കുന്നതിനുമായുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറുയന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.

ജന്മി വ്യവസ്ഥ നിലനിന്നിരുന്ന സമയത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്കാറുണ്ടായിരുന്നു. തുടര്‍ന്ന് തറവാട്ടിലെ കാരണവന്മാര് ഇവര്‍ക്ക് ഓണാശംസ നേരുകയും പകരം സമ്മാനങ്ങള്‍ നല്കി മടക്കി അയക്കുകയുമാണ് ചെയ്യാറുള്ളത്. ഉത്രാട നാളിലാണ് അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുക.
പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെ കാത്തുസൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതി പിന്തുടരാറില്ല. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.

വീടിന്റെ കിഴക്കേ മുറ്റത്ത് ചാണകം മെഴുകിയ തറയില്‍ ഓരോ പത്ത് നാള് പൂക്കളമിടും. ഇതില്‍ ഏറ്റവും വലിയ പൂക്കളമിടുന്ന ദിവസമാണ് ഉത്രാട ദിനം. നിരവധി ആചാരങ്ങള്‍ ഉത്രാട ദിനത്തെ കുറിച്ച് പറയാറുണ്ട്. ഉത്രാട പകലാവുമ്പോഴേക്ക് തട്ടിന്‍പുറത്ത് നിന്ന് മരംകൊണ്ടുള്ള ഓണത്തപ്പന്മാര് താഴെ ഇറങ്ങും. അവരെ തേച്ചുരച്ച് കുളിപ്പിച്ച് നാലുകെട്ടില്‍ നിരത്തി ഇരുത്തു.
ഇവരെ പിറ്റേ ദിവസം വെളുപ്പിന് അരിമാവ് അണിയിച്ച് ചന്ദനക്കുറി തൊടുവിച്ച് തുമ്പക്കുടവും ചെത്തിപ്പൂവും ചൂടിച്ച് കിഴക്കേ മുറ്റത്തും നാലുകെട്ടിലും നടുമുറ്റത്തുമെല്ലാം കുടിയിരുത്തും. എന്നാല്‍ ഇവ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ. ഉത്രാട ദിനത്തില്‍ വൃത്തിയാക്കി വെക്കുന്ന വിളക്കുകളില്‍ വലുതൊരെണ്ണത്തില്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാറുമുണ്ട്. പൂക്കള്‍ ഉപയോഗിച്ച് വിളക്ക് അലങ്കരിക്കുകയും ചെയ്യുന്നു.

ഉത്രാടം ആശംസകള്‍ ഇങ്ങനെ
ഉത്രാടം ലോകത്തുള്ള മലയാളികള്‍ക്കെല്ലാം പ്രിയ ദിനമാണ്. ഈ ദിനത്തില്‍ മനസ്സില്‍ തട്ടി പ്രിയപ്പെട്ടവര്‍ക്കെല്ലാം നമുക്ക് ആശംസകള്‍ നേരാം. പൂവിളിയും ആരവങ്ങളും, മലയാളത്തനിമ നിറയുന്ന ഓണക്കാഴ്ച്ചകളുമായി സന്തോഷ സമൃദ്ധമായ ഉത്രാടനാളും ഓണവും ആഘോഷിക്കാന്‍ സാധിക്കട്ടെ. ഉത്രാടത്തിന്റെ ചൈതന്യം നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ
മഹാബലി രാജാവിന്റെ സുവര്‍ണ ഭരണ ഓര്‍മിപ്പിക്കാന്‍ ഒരിക്കല്‍ കൂടി ഓണം വരുന്നു. നിങ്ങള്‍ക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ഒരു ഉത്രാടം ആശംസിക്കുന്നു. സന്തോഷത്തിന്റെയും, ചിരിയുടെയും നല്ല ഭക്ഷണത്തിന്റെയും ദിവസം എല്ലാവര്ക്കും ലഭ്യമാവട്ടെ.

പുതു വര്‍ഷത്തെ കുറിച്ചും കഴിഞ്ഞ വര്‍ഷത്തെ കുറിച്ചും, ചിന്തിക്കാനും, ഭാവിയിലേക്ക് പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയും കാത്തിരിക്കാനുള്ള സമയമാണിത്. മനുഷ്യതത്വത്തിന്റെ നന്മയിലുള്ള വിശ്വാസം ഈ ഉത്രാടം നാളില്‍ നമുക്ക് പുതുക്കാം
ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഉത്രാടം നാളില്‍ നന്ദി പറയാം. സന്തോഷം, സമ്പത്ത്, സമൃദ്ധി, എന്നിവ ലോകത്തുള്ള എല്ലാവര്ക്കും ലഭ്യമാകണേയെന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.
അകലെയോ അടുത്തോ ഇരിക്കുന്ന എല്ലാവര്ക്കും ഉത്രാടം ആശംസകള്‍. സര്വേശ്വരന് നമ്മളെ അനുഗ്രഹിക്കുയും നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹവും അനുകമ്പയും നിറയ്ക്കട്ടെ.ഉത്രാടത്തിലെ ആഘോഷങ്ങള്‍ പ്രിയപ്പെട്ടവരുമായി നിങ്ങളെ അടുപ്പിക്കാന്‍ സഹായിക്കട്ടെ, അവരുമായുള്ള നിങ്ങള്‍ ബന്ധം കൂടുതല്‍ ദൃഢമാകട്ടെ.
ഉത്രാടത്തിന്റെ ഓര്‍മകള്‍ നിങ്ങള്‍ക്കും കുടുംബത്തിനും എന്നെന്നും ലഭിക്കട്ടെ. അവയെ ഓര്‍ക്കുമ്പോഴെല്ലാം നിങ്ങള്‍ക്ക് മനസ്സ് നിറയെ സന്തോഷം ലഭിക്കട്ടെ.
അതിമനോഹരമവും അനുഗ്രഹീതവുമായ ഉത്രാടവും ഓണവും ആശംസിക്കുന്നു. നിങ്ങളുടെ വീട് സന്തോഷവും സമാധാനവും കൊണ്ട് നിറയട്ടെ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications