Uthradam Malayalam Wishes: ഉത്രാടപ്പൂനിലാവെ വാ... പ്രിയപ്പെട്ടവര്‍ക്ക് ഉത്രാടദിനാശംസകള്‍ നേരാം, ഐതിഹ്യമറിയാം
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണക്കാലം പടിവാതില്ക്കല് എത്തിയിരിക്കുകയാണ്. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്നത് അത്തമാണെങ്കില്‍ തിരുവോണത്തിന്റെ തിരക്കിലേക്ക് മലയാളികള്‍ അടുക്കുന്നത് ഉത്രാടത്തിനാണ്. ഓണവിപണികളെല്ലാം സജീവമാണ്. തിരുവോണ സദ്യയൊരുക്കാനും കോടികള്‍ വാങ്ങാനും പൂക്കളമിടാനുള്ള പൂ വാങ്ങാനുമായി മലയാളികള്‍ ഓട്ടത്തിലായിരിക്കും നാളെ.
അതിനാല്‍ തന്നെ തിരുവോണത്തിന്റെ തലേ നാളത്തെ ഓട്ടത്തെ ഉത്രാടപ്പാച്ചില്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.

ഉത്രാടം (ചിങ്ങം 22) ദിവസം തന്നെ മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉത്രാടം ഓണാഘോഷങ്ങളുടെ മംഗളമായ ആരംഭദിനം ആണ് എന്ന് പറയാം.
ഉത്രാട നാളിലെ ആഘോഷവുമായി ബന്ധപ്പെട്ട് ചില ചരിത്രവും ഉണ്ട്. ജന്മി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്കി വരുന്ന പതിവുണ്ടായിരുന്നു. തുടര്‍ന്ന് ജന്മി തറവാട്ടിലെ കാരണവന്മാര് ഇവര്‍ക്ക് ഓണാശംസ നേരുകയും പകരം സമ്മാനങ്ങള്‍ നല്കി മടക്കി അയക്കുകയും ചെയ്യും. അക്കാലത്ത് അവര്‍ണര്‍ തിരുവോണം ആഘോഷിച്ചിരുന്നത് ഈ സമ്മാനങ്ങള്‍ ലഭിക്കുന്നതിനാലായിരുന്നു.
എന്നാല്‍ ജന്മി വ്യവസ്ഥ ഇല്ലാതായതോടെ മലയാളികളുടെ ആഘോഷത്തിനും ഒരു ഒരുമയും ഐക്യവും കൈവന്നു. അതേസമയം ചിലയിടങ്ങളില്‍ ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളമിടുക. പിന്നീട് ഇത് തിരുവോണ ദിനം വരെ കാത്തുസൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതിയല്ല പിന്തുടരന്നത്. ഏതായാലും ഓണത്തിരക്കിന്റെ പാരമ്യത്തെയാണ് ഉത്രാടം അടയാളപ്പെടുത്തുന്നത് എന്നതില്‍ സംശയമില്ല.

പൗരാണിക പശ്ചാത്തലം
മഹാബലി അസുരവംശത്തില്‍ പെട്ടവനാണെങ്കിലും ധര്‍മ്മനിഷ്ഠനും ജനപ്രിയനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണം കേരളത്തില്‍ സമത്വത്തിന്റെയും സമൃദ്ധിയുടെയും കാലമായിരുന്നുവെന്നാണ് വിശ്വാസം. ബലിയുടെ ജനപ്രീതിയില്‍ ഭയന്ന ദേവന്മാര് സഹായം തേടി മഹാവിഷ്ണുവിന്റെ മുന്നിലെത്തി. ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് വിഷ്ണു വാമനാവതാരം എടുത്ത് ഭൂമിയിലെത്തി.
മഹാബലിയോട് തനിക്ക് ദാനം നല്‍കണം എന്ന് വാമനന് ആവശ്യപ്പെട്ടു. മൂന്നടി മണ്ണാണ് വാമനന് ദാനമായി ചോദിച്ചത്. ഇതിന് മഹാബലി സമ്മതിച്ചു. പൊടുന്നനെ വാമനന് വിശ്വരൂപി ആയി. ആദ്യ കാലടിയില്‍ ഭൂമിയും രണ്ടാം കാലടിയില്‍ ആകാശവും വാമനന് അളന്നു. മൂന്നാമത്തെ അടിക്ക് മഹാബലി തന്റെ തല സമര്‍പ്പിച്ചു. പിന്നാലെ വാമനന് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നു.
മഹാബലിയുടെ ഭക്തിയും ധാര്‍മ്മികതയും കണ്ട വിഷ്ണു പ്രതിവര്‍ഷം ഭൂമിയില്‍ പ്രജകളെ സന്ദര്‍ശിക്കാമെന്നു വരദാനം നല്കി. അതിനാല്‍ ഉത്രാടം മഹാബലിയുടെ കേരളത്തിലേക്കുള്ള വരവുദിനം എന്ന നിലയില്‍ കണക്കാക്കുന്നു.

ഉത്രാടം ആശംസകള്‍ നേരാം
എല്ലാ മലയാളികള്‍ക്കും എന്റേയും കുടുംബത്തിന്റേയും ഉത്രാടദിനാശംസകള്‍
പൂവിളിയും ആരവങ്ങളും, മലയാളത്തനിമ നിറയുന്ന ഓണക്കാഴ്ച്ചകളുമായി സന്തോഷ സമൃദ്ധമായ ഉത്രാടത്തെ വരവേല്‍ക്കാം.. എല്ലാവര്ക്കും ആശംസകള്‍
ഉത്രാട നാളിന്റെ ചൈതന്യം നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ
എല്ലാവരും ഏകോദരസഹോദരങ്ങളായ ജീവിച്ച കാലത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു ഓണക്കാലം കൂടി.. ഉത്രാടദിനാശംസകള്‍

ലോകമെങ്ങും നന്മയും ഐശ്വര്യവും വിളയട്ടെ, എല്ലാവര്ക്കും ഉത്രാടദിനാശംസകള്‍
ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങള്‍ക്കും നല്ല നിമിഷങ്ങള്‍ക്കും ഉത്രാടം നാളില്‍ നന്ദി പറയാം
എല്ലാവര്ക്കും അനുഗ്രഹീതമായ ഉത്രാടവും ഓണവും ആശംസിക്കുന്നു

ഉത്രാടം ഉദ്ധരണികള്‍ നോക്കാം
ഉത്രാടം വരുമ്പോള്‍ ഓണത്തിന്റെ മധുരം വീടുമുറ്റത്ത് വിരിയും
ഓണത്തിന്റെ സുന്ദരദിനത്തേക്ക് വാതില്‍ തുറന്നിടുന്നത് ഉത്രാടം മുതല്‍
ഉത്രാട രാത്രി പൂക്കളമായി വിരിയുന്നത് ഓണത്തിന്റെ സന്തോഷമാണ്

ഓണം തിരുവോണത്തില്‍ ആചരിക്കാം, പക്ഷേ ഹൃദയത്തിലെ പന്തിവിളക്ക് തെളിയുന്നത് ഉത്രാടം മുതല്‍
ഉത്രാടം വരുമ്പോള്‍ ഓര്‍മ്മകള്‍ പൂവിടും, ബന്ധങ്ങള്‍ പുതുക്കും, മനസുകള്‍ ഒന്നിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications