Vishu Malayalam Wishes | കണികാണും നേരം കമലനേത്രന്റെ..; വിഷു വരവായി, ആശസകൾ അറിയിക്കാം, ഐതിഹ്യമറിയാം
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. 'കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും' എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്‌തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിൽ നിന്ന് വളരെ വ്യത്യസ്‌തമായ ചില രീതികളാണ് വിഷുവിന്റേത്. കാര്ഷികപരമായും ജ്യോതിഷപരമായും മതപരമായും വരെ വിഷുവിനെ നോക്കി കാണുന്നവരുണ്ട്. യഥാർത്ഥത്തിൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു തുടക്കവും അത് വര്‍ഷം മുഴുവനും നിലനില്‍ക്കണമെന്നുള്ള ശുഭപ്രതീക്ഷയുമാണ് വിഷു.

ഈ സമയം കേരളത്തിലെ മുക്കിലും മൂലയിലും വരെ നിർത്താതെ പടക്കങ്ങളുടെ ശബ്‌ദം കേട്ട് കൊണ്ടിരിക്കാൻ കഴിയും. ആഘോഷത്തിന്റെ മറ്റൊരു രൂപമാണ് വിഷുവെന്ന് പറയാൻ കാരണം ഇതാണ്. വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും ഒക്കെ ദീപാവലി എങ്ങനെയാണോ കൊണ്ടാടുന്നത് അതേ രീതിയിൽ തന്നെയാണ് കേരളത്തിൽ വിഷുവും ആഘോഷിക്കുന്നത്.
കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷുവെന്ന് പറഞ്ഞാൽ പലർക്കും അറിയില്ല. വേനല്‍ക്കാലത്തെ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് മേട വിഷു ആഘോക്കുന്നതെന്നതാണ് യാഥാർഥ്യം, അത് ഓണത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നു. വിഷുവും കൃഷിയുമായി ബന്ധപ്പെടുത്തി ഒട്ടനവധി ആചാരങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നുണ്ട്.
നിലം ഉഴുത് മറിച്ച് വിത്തിടുന്നതിന് തുടക്കം കുറിക്കുന്ന ചാലിടീല്‍ കര്‍മ്മം, കാര്‍ഷികോപകരണങ്ങള്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി വയ്ക്കുന്ന കൈക്കോട്ടുചാല്‍ തുടങ്ങി വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിങ്ങനെ കൃഷിയും മതാചാരങ്ങളുമായി ബന്ധപ്പെടുത്തി പല ആചാരങ്ങളും ഇന്നേ ദിവസം നടക്കാറുണ്ട്. വിഷുവിന്റെ ഐതിഹ്യം അറിഞ്ഞാലോ...
വിഷുവിന്റെ ഐതിഹ്യം
വിഷുവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രചാരത്തിലുള്ള ഒരു ഐതിഹ്യമാണ് ഇനി പറയുന്നത്. ത്രിലോകങ്ങളും നരകാസുരന്റെ ഉപദ്രവത്താല്‍ വലഞ്ഞു. തുടര്‍ന്ന് ശ്രീകൃഷ്‌ണനും പത്‌നി സത്യഭാമയും ഗരുഡാരൂഡരായി നരകാസുരനുമായി യുദ്ധത്തിനെത്തി. യുദ്ധത്തില്‍ മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ തുടങ്ങിയ അസുരന്മാരെയെല്ലാം വധിച്ച് ഒടുവില്‍ നരാകാസുരനെയും ശ്രീകൃഷ്‌ണൻ നിഗ്രഹിച്ചു. നരകാസുര വധം നടത്തിയ ദിനമാണ് വിഷുവായി കൊണ്ടാടുന്നതെന്നാണ് ഒരു ഐതിഹ്യം.

വേറെയും ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാക്ഷസ രാജാവും ലങ്കാധിപതിയുമായ രാവണനുമായി ബന്ധപ്പെട്ടതാണ് ഇത്. സൂര്യന്‍ ഉള്‍പ്പടെ നവഗ്രഹങ്ങളെല്ലാം രാവണന്റെ നിയന്ത്രണത്തിലും ഇച്ഛയ്ക്കുമനുസരിച്ചായിരുന്നു. ഇതോടെ ത്രിലോകങ്ങളിലുള്ളവര്‍ വളരെ ബുദ്ധിമുട്ടി. ഒടുവില്‍ ശ്രീരാമന്‍ രാവണ നിഗ്രഹം നടത്തിയത്തോടെ സൂര്യനും മറ്റ് ഗ്രഹങ്ങള്‍ക്കും മോചനം ലഭിച്ചുവെന്നും സൗഖ്യമുണ്ടായെന്നും ഈ ദിനമാണ് വിഷുവായതെന്നും ഐതിഹ്യങ്ങളിൽ പറയുന്നു.
വിഷു ആശംസകൾ
പ്രത്യാശയുടെ കൈത്തിരിവെട്ടവുമായി വിഷു വന്നെത്തിയിരിക്കുകയാണ്... പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
പ്രതീക്ഷ കൈവിടാതെ വരവേല്‍ക്കാം ഈ വിഷുവിനെ...ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
സ്നേഹനിറവാല്‍ വരവേല്‍ക്കാം വിഷുപ്പുലരിയെ... പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും മറ്റൊരു വിഷു കൂടി, ഏവർക്കും നേരുന്നു വിഷു ആശംസകൾ
കനിവും കരുതലുമായി കൈനീട്ടാം, ചിരികള്‍ കെടാതെ കാക്കാം...ഹൃദ്യമായ വിഷു ആശംസകള്‍ നേരുന്നു
ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്, ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്, നേരുന്നു നല്ലൊരു വിഷു ആശംസ
പ്രിയപ്പെട്ടവർക്ക് നേരുന്നു, സ്നേഹത്തിന്റെയും സമഭാവനയുടെയും വിഷുക്കാലം...ഹൃദ്യമായ ആശംസകള്‍
കൈനീട്ടവും മനസ് നിറയെ വിഷു ഓർമ്മകളുമായി ഈ ദിവസം നിങ്ങളെ ഐശ്വര്യത്താൽ നിറയ്ക്കുകയും സന്തോഷം വിടരുകയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നു...
മേട പുലരി പുലർന്നതോടെ ഈ വർഷം മുഴുവൻ നിങ്ങൾക്ക് ഐശ്വര്യം, സന്തോഷം, നല്ല ആരോഗ്യം, സമ്പത്ത് എന്നിവ ലഭിക്കട്ടെ, എല്ലാവർക്കും വിഷു ആശംസകൾ...

വിഷു ഉത്സവം നിങ്ങളുടെ മനസിൽ ഒരു സ്വർണ്ണ കണിക്കൊന്നയും, കണിയും, കൈ നീട്ടവും കൊണ്ട് നിറയ്ക്കട്ടെ, എല്ലാവർക്കും നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിഷു ആശംസകൾ നേരുന്നു.
ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയട്ടെ, വിഷു ആശംസകൾ...
വിഷുക്കണിയുടെ പ്രാധാന്യം എന്ത്?
വിഷുവിനോട് അനുബന്ധിച്ച് ആചാരപരമായി ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന കാര്യം വിഷുക്കണിയാണ്. സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമണം നടത്തുന്ന ഉദയത്തിലാണ് വിഷുക്കണി ദര്‍ശിക്കേണ്ടതെന്ന് പറയപ്പെടുന്നു. ശുഭ മുഹൂര്‍ത്തതില്‍ വിഷുക്കണി ദര്‍ശിച്ചാല്‍ അടുത്ത വിഷുവരെ സര്‍വൈശ്വര്യങ്ങളും സമൃദ്ധിയും അനുഭവിക്കാന്‍ സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. കൂടാതെ വിഷുക്കൈനീട്ടം നൽകുന്നതും വാങ്ങുന്നതും മറ്റൊരു പ്രധാന ചടങ്ങാണ്.
വിഷുത്തലേന്നാണ് അർധരാത്രിയാണ് വിഷുക്കണി ഒരുക്കുന്നത്, എന്നാൽ അത് ദർശിക്കുക പിറ്റേന്ന് പുലർച്ചെയായിരിക്കും. വീട്ടിലെ മുതിർന്ന സ്ത്രീകളാണ് സാധരാണയായി വിഷുക്കണി ഒരുക്കാറുള്ളത്. അതിനാവട്ടെ കൃത്യമായ ചിട്ടവട്ടങ്ങൾ ഏറെയുണ്ട് താനും. ദർശനത്തിന് സൗകര്യപ്രദമായ ഏത് സ്ഥലത്തും വിഷുക്കണി ഒരുക്കാം.

കൂടുതൽ പേരും പൂജാമുറികളെയാണ് ഇതിനായി ആശ്രയിക്കാറുള്ളത്. വൃത്തിയാണ് അതിൽ പ്രധാനം. വിഷുക്കണി ഒരുക്കാൻ ആദ്യം വേണ്ടത് ശ്രീകൃഷ്‌ണന്റെ വിഗ്രഹമാണ്. കൃഷ്‌ണ വിഗ്രഹത്തിന്റെ ദർശനം പടിഞ്ഞാറ് ഭാഗത്തേക്ക് വരണമെന്നതാണ് പ്രധാന കാര്യം. നിലത്ത് തന്നെ കണി ഒരുക്കുന്നതാണ് പരമ്പരാഗതമായി പിന്തുടർന്ന് വരുന്ന രീതി.
കണിക്കൊന്നയും വിഷുവും
ഇക്കൂട്ടത്തിൽ മറക്കാൻ കഴിയാത്ത മറ്റൊന്നാണ് കണിക്കൊന്ന. മേടമാസത്തിലെ പൊള്ളുന്ന ചൂടിൽ കേരളത്തിലെങ്ങും പൂക്കുന്ന കണിക്കൊന്ന, പ്രകൃതിയുടെ പുനരുജ്ജീവനത്തെയും വസന്തകാലത്തിന്റെ വരവിനെയും ഓർമ്മിപ്പിക്കുന്ന ഒന്നാണ്. അതിനാൽ ഈ പുഷ്‌പത്തെ വിഷുവിന് വളരെ പ്രാധാന്യത്തോടെ അവതരിപ്പികുന്നു.
വേനലിന്റെ കാഠിന്യത്തിൽ മാർച്ച് അവസാനത്തോടെയും ഏപ്രിൽ ആദ്യത്തോടെയുമാണ് കണിക്കൊന്ന സാധാരണയായി പൂവിട്ടു തുടങ്ങുന്നതെങ്കിലും ഇപ്പോൾ ഈ കാലഗണന ഒക്കെയും മാറിയിട്ടുണ്ട് . ഈ സമയമായിരുന്നു കേരളത്തിൽ വേനൽക്കാലത്തിന്റെ ആരംഭം. വരണ്ട കാലാവസ്ഥയിലും സ്വർണനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന ഒരു അത്ഭുത കാഴ്‌ചയായിരുന്നു.

ഈ സമയത്താണ് വിഷു ആഘോഷിക്കുന്നത് എന്നതുകൊണ്ട് ആയിരിക്കാം പണ്ടേ കണിക്കൊന്ന വിഷുവിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയത്. പിന്നെ അതിന്റെ മനോഹാരിതയും വലിയ ഘടകമായി മാറിയെന്നതിൽ തെറ്റില്ല. വീടുകളുടെ മുൻപിൽ വിഷുവിന് കണിക്കൊന്നയും മാങ്ങയും കണി വെള്ളരിയും തൂക്കിയിടുന്നത് സ്വാഭാവികമാണ്.
വിഷുവിന് പേര് ലഭിച്ചത് എങ്ങനെ?
വിഷുവിന് ഈ പേര് ലഭിച്ചത് സംബന്ധിച്ച് പറയുന്നത് 'വിഷുവം' എന്ന പദത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു. വിഷുവം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് തുല്യമായത് എന്നാണ്. അതായത് രാവും പകലും തുല്യമായ ദിവസത്തെ വിഷു എന്ന് വിളിക്കുവാൻ തുടങ്ങി. അത് ലോപിച്ചു കൊണ്ടാണ് വിഷു എന്ന നിലയിലേക്ക് മാറിയതെന്നാണ് പറയപ്പെടുന്നത്.
കുറച്ചുകൂടി വിശദമായി പറഞ്ഞാൽ സൂര്യന്‍ ഒരു രാശി മാറി അടുത്ത രാശിയിലേക്ക് സഞ്ചരിക്കുന്നതിനെ സംക്രാന്തി എന്നാണ് വിളിക്കാറുള്ളത്. സംക്രാന്തികളില്‍ ഏറ്റവും പ്രധാനമായവയെ മഹാവിഷുവം (മേഷാദി) എന്നാണ് പറയുക. കേരളത്തില്‍ പ്രധാനമായും രണ്ടു വിഷുവങ്ങളാണ് വരുന്നത്, മേടത്തില്‍ വരുന്ന മേട വിഷുവും, തുലാം മാസത്തില്‍ വരുന്ന തുലാ വിഷുവും. ഇതിൽ മേടത്തിലെ വിഷുവാണ് നമ്മൾ ആഘോഷപൂർവം കൊണ്ടാടുന്നത്.

കേരളത്തിന്റെ തനത് രീതിയും സംസ്‌കാരത്തിന്റെ ഭാഗവുമായ മത സൗഹാർദ്ദം ഇക്കാലയളവിലും നമുക്ക് കാണാം. കേവലമൊരു മതപരമായ ചടങ്ങായി ഒതുങ്ങി നിൽക്കുന്നതല്ല വിഷുവെന്നാണ് ഇത് കാണിക്കുന്നത്. എല്ലാ മതസ്ഥരും വിവേചനങ്ങൾ ഒന്നുമില്ലാതെ ഒരുമിച്ച് ഒത്തുകൂടി പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നൽകിയും ഒക്കെയാണ് ഇത് ആഘോഷിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications