കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാംസ്കാരിക മന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍'; എംബി രാജേഷിനെ അഭിനന്ദിച്ച് ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: നിയുക്ത മന്ത്രി എംബി രാജേഷിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. എന്തുകൊണ്ടും സാംസ്കാരിക മന്ത്രിയാവാന്‍ ഏറ്റവും യോഗ്യനാണ് എം ബി രാജേഷെന്ന് ഹരീഷ് പേരടി പറഞ്ഞു. പണ്ട് ഒരു കോളേജ് പരിപാടിയുമായി ബന്ധപ്പെട്ട് എം ബി രാജേഷിനെ കാണാനിടയായ സാഹചര്യം വിശദീകരിച്ച് ഫേസ്ബബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടി അഭിനന്ദനം അറിയിച്ചത്.

 'പലവട്ടം ഉപദേശിക്കേണ്ടി വന്ന ഷംസീര്‍ സ്പീക്കറാകുമ്പോള്‍'? കലക്കന്‍ മറുപടിയുമായി എംബി രാജേഷ് 'പലവട്ടം ഉപദേശിക്കേണ്ടി വന്ന ഷംസീര്‍ സ്പീക്കറാകുമ്പോള്‍'? കലക്കന്‍ മറുപടിയുമായി എംബി രാജേഷ്

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി യുണിയനിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു...അന്ന് അവിടെ ഞാന്‍ 'അങ്ങിനെയുള്ള സദാനന്ദനെ ആരാണ് ഇങ്ങിനെയാക്കിയത്' എന്ന കുളൂര്‍സാറിന്റെ ഏക പാത്ര നാടകം ചെയ്തിരുന്നു...ആ നാടകം മുഴുവന്‍ കണ്ടതിനു ശേഷം സ്‌നേഹം പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന സദാനന്ദന്റെ ആ നാടകം പങ്കുവെക്കുന്ന സാമൂഹ്യക ഉത്തരവാദിതത്തെ പറ്റി മനുഷ്യാവസ്ഥകളെ കുറിച്ച് എന്നോട് കുറച്ച് അധികം നേരം ആവേശത്തോടെ സംസാരിച്ച പഴയ എസ്എഫ്‌ഐ നേതാവിനെ ഞാന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...

kerala

വര്‍ഷങ്ങള്‍ക്കുമുന്‍പ് രാജേഷിന് എസ്എഫ്‌ഐയുടെ ചുമതലയുള്ള കാലം..അന്ന് അദ്ധേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി യുണിയനിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു...അന്ന് അവിടെ ഞാന്‍ 'അങ്ങിനെയുള്ള സദാനന്ദനെ ആരാണ് ഇങ്ങിനെയാക്കിയത്' എന്ന കുളൂര്‍സാറിന്റെ ഏക പാത്ര നാടകം ചെയ്തിരുന്നു...

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

ആ നാടകം മുഴുവന്‍ കണ്ടതിനു ശേഷം സ്‌നേഹം പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന സദാനന്ദന്റെ ആ നാടകം പങ്കുവെക്കുന്ന സാമൂഹ്യക ഉത്തരവാദിതത്തെ പറ്റി മനുഷ്യാവസ്ഥകളെ കുറിച്ച് എന്നോട് കുറച്ച് അധികം നേരം ആവേശത്തോടെ സംസാരിച്ച പഴയ എസ്എഫ്‌ഐ നേതാവിനെ ഞാന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു...എന്തുകൊണ്ടും സാംസ്കാരിക മന്ത്രിയാവാന്‍ യോഗ്യന്‍ ...ഒരു കലാകാരന്‍ എന്ന നിലക്ക് ഞാന്‍ ജീവിക്കുന്ന എന്റെ കേരളത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

അതേസമയം, സ്പീക്കര്‍ സ്ഥാനത്ത് നിന്നാണ് എം ബി രാജേഷ് മന്ത്രി പദത്തിലേക്ക് എത്തുന്നത്. തലശേരി എം എല്‍ എ എ എന്‍ ഷംസീറാണ് പുതിയ സ്പീക്കര്‍. പാര്‍ട്ടി ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് താന്‍ മന്ത്രിയാകാന്‍ പോകുകയാണെന്ന് അറിഞ്ഞതെന്ന് രാജേഷ് പറഞ്ഞു. അതും മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പ് കാണിച്ചപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി സ്ഥാനം പാര്‍ട്ടി ഏല്പിച്ച ചുമതലയാണെന്നും അതിനോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും നിയുക്ത മന്ത്രി പ്രതികരിച്ചു. കേരള നിയമസഭയുടെ നാഥനായിരിക്കാനായതില്‍ സന്തോഷമുണ്ടെന്നും സ്പീക്കര്‍ എന്ന നിലയിലുള്ള അനുഭവം വളരെ വലുതായിരുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.

English summary
Hareesh Peradi congratulated MB Rajesh and Says Most suitable to be Minister of Culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X