Get Updates
Get notified of breaking news, exclusive insights, and must-see stories!

വധക്കേസ് പ്രതിയ്ക്ക് ഒളിത്താവളം: രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

കണ്ണൂർ: പുന്നോൽ കെ. ഹരിദാസൻ വധക്കേസിലെ പ്രതിയെ സഹായിച്ച രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വധക്കേസിലെ പ്രതിയായ നിജിൽ ദാസിന് താമസിക്കാൻ വാടക വീട് നൽകിയ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സ്കൂളിന്റെ നടപടി. അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് ഇൻസ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. എന്നാൽ രേഷ്മ രാജി സമർപ്പിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജിൽ ദാസിനെയും സഹായിച്ച രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും ഏതാനും മീറ്റർ മാത്രം അകലെയാണ് രേഷ്മയുടെ വാടക വീട്.

1

ഈ വീട്ടിൽ ആയിരുന്നു വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയുവാൻ രേഷ്മ സൗകര്യം ഒരുക്കിയത്. ഇതിന് പിന്നാലെ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് തൊട്ട് പിറ്റേ ദിവസം തന്നെ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ രേഷ്മ സൈബർ ആക്രമണത്തിന് ഇരയായി.

Recommended Video

cmsvideo
    കണ്ണൂര്‍; രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു; രാജി നൽകിയെന്നും സൂചന
    2

    ഇതിനെതിരെ രേഷ്മയുടെ അഭിഭാഷകൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് രേഷ്മ പരാതി നൽകി. ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് രേഷ്മ പരാതി അയച്ചത്. പൊലീസ് മാനുഷിക പരിഗണന നൽകുന്നില്ല എന്നും സി പി എമ്മിന്റെ ഉന്നത നേതാക്കളും പ്രതിനിധികളും അടക്കം തനിക്കെ് എതിരെ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും രേഷ്മയുടെ പരാതിയിൽ പറയുന്നു.

    3

    പ്രായ പൂർത്തി ആകാത്ത തന്റെ മകളുടെ ഫോൺ പോലും പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. ഈ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്ന് ആണെന്ന് സംശയിക്കുന്നതായി രേഷ്മ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവും എല്ലാം സി പി എം അനുഭാവികൾ ആണെന്നും രേഷ്മ നൽകിയ പരാതിയിൽ വെളിപ്പെടുത്തുന്നു.

    നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

    4

    രേഷ്മ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി ഇങ്ങനെ: -

    '22ന് വൈകിട്ട് നാലരയോടെ മാഹി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അണ്ടല്ലൂരിലെ വീട്ടിലെത്തുമ്പോൾ വനിതാ പൊലീസ് ഒപ്പമില്ലായിരുന്നു. തന്റെയും മകളുടെയും ഫോൺ വാങ്ങിക്കൊണ്ടുപോയ പൊലീസ് പിറ്റേന്നു രാവിലെ 9ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. രാവിലെ 9 മുതൽ രാത്രി 10.30 വരെ സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നും സ്ത്രീയെന്ന പരിഗണനപോലും നൽകിയില്ലെന്നും ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

    5

    അഭിഭാഷകനുമായോ വീട്ടുകാരുമായോ സ്കൂൾ അധികൃതരുമായോ ബന്ധപ്പെടാൻ അനുവദിച്ചില്ല. തനിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റാരോപണമായിട്ടുപോലും ജാമ്യം നൽകാതെ പകൽ മുഴുവൻ തടഞ്ഞുവച്ച് അർധരാത്രിയോടെയാണ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്. വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.

    6

    പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല. സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീൽ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ജനൽചില്ലുകൾ തകർന്നു. വീട്ടുപകരണങ്ങൾക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണർ മലിനമാക്കുകയും ചെയ്തു.

    7

    സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയിൽ പറയുന്നു. എം.വി.ജയരാജൻ, കാരായി രാജൻ, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

    8

    തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനിൽ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകൾ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളിൽ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂർത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്.

    9

    മകൾക്ക് പഠനാവശ്യത്തിന് ഈ ഫോൺ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോൺ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവർക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ചട്ടങ്ങൾ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയിൽ ആവശ്യപ്പെടുന്നു. അങ്ങയുടെ അയൽവാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്'.


    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+